ഹൈദരാബാദില്‍ കനത്ത മഴ തുടരുന്നു; വീടിന് മുകളിലേക്ക് പാറക്കല്ല് വീണ് 9 ദിവസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ എട്ടു മരണം

ഹൈദരാബാദ്: ഹൈദരാബാദില്‍ കനത്ത മഴ തുടരുന്നു.

രണ്ടു വീടുകളുടെ മുകളിലേക്ക് പാറക്കല്ല് പതിച്ചതിനെത്തുടര്‍ന്ന് 19 ദിവസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു. ബന്ദ്‌ലഗുഡ പ്രദേശത്താണ് സംഭവം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഹൈദരാബാദില്‍ കുളങ്ങളും തടാകങ്ങളും കവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒഴുകിപ്പോയി. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തകരാറിലായി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഹിമായത്ത് സാഗര്‍ തടാകം വക്കോളം നിറഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെ വെള്ളം തുറന്നുവിട്ടു.

നഗരത്തിലും ചേര്‍ന്ന പ്രദേശങ്ങളിലുമായി ഇന്നലെ വൈകിട്ടു മുതല്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ദുരന്തനിവാരണ സേനാ സംഘങ്ങള്‍, പൊലീസ്, അഗ്നിശമന സേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News