വെള്ള ഗൗണില്‍ അതിസുന്ദരിയായി അഹാന; വൈറലായി ജന്മദിനാഘോഷചിത്രങ്ങള്‍

സോഷ്യല്‍മീഡിയയില്‍ വൈറലായി അഹാനയുടെ ഇരുപത്തിയഞ്ചാം ജന്മദിനാഘോഷചിത്രങ്ങള്‍. സഹോദരിമാര്‍ ചേര്‍ന്ന് ഒരുക്കിയ കിടിലന്‍ പാര്‍ട്ടിയിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

തനിക്ക് ഇത്രയും വയസായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന കുറിപ്പോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്. രസകരമായ ക്യാപ്ഷനോട് കൂടി സഹോദരിമാരെല്ലാം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

വെള്ള നിറത്തിലെ ഗൗണാണ് അഹാന ധരിച്ചത്. നീലയും വയലറ്റും ഇടകലര്‍ന്ന തീമാണ് പിറന്നാള്‍ ആഘോഷത്തിന് വേണ്ടി ഒരുക്കിയത്.കേക്കിലും വയലറ്റ് നിറം തന്നെയാണ്. ചിത്രങ്ങളില്‍ അഹാനയ്‌ക്കൊപ്പം അമ്മ സിന്ധുവും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News