
ലൈംഗിക അതിക്രമത്തെ അതീജീവിച്ചയാള്‍ക്കെതിരെ നടത്തുന്ന അധിക്ഷേപത്തില്‍ സംഘടന ‘അച്ചടക്ക നടപടിക്ക്’ പോലും മുതിരാത്തത് എന്തുകൊണ്ടാണെന്ന് സംവിധായിക അഞ്ജലി മോനോന്‍.
എന്തുകൊണ്ടാണ് ഇത്തമൊരു സാഹചര്യത്തില്‍ പലരും മൗനം പാലിക്കുന്നതെന്നും അഞ്ജലി ചോദിക്കുന്നു.
നെയിംലസ് ആന്‍ഡ് ഷെയിംലസ് എന്ന തലക്കെട്ടിലുള്ള ബ്ലോഗിലാണ് നടിക്കെതിരെ ഇടവേള ബാബു നടത്തിയ അധിക്ഷേപത്തില്‍ പ്രതികരിക്കാത്ത ചലച്ചിത്രമേഖലയെ അഞ്ജലി രൂക്ഷമായി വിമര്‍ശിച്ചത്.
ചലച്ചിത്ര മേഖലയില്‍ കൂടെ പ്രവര്‍ത്തിക്കുന്ന സ്ത്രീ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഈ നിശബദ്ത അപകടകരമാണ്. ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ നിശബ്ദത വെടിയണം.
അതിജീവിച്ചവളുടെ അവകാശങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നവര്‍ ഇവിടെയുള്ള സ്ത്രീകള്‍ക്കൊന്നാകെ വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളില്‍ പലരെക്കാള്‍ ജീവനുണ്ടവള്‍ക്ക്. സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിടാനോ ഐക്യപ്പെടാനോ വേണ്ടിയല്ല ഈ പറയുന്നത്. തുല്യതക്ക് വേണ്ടിയുള്ള നമ്മുടെ നിലപാടും ഇത്തരം സാഹചര്യങ്ങളിലുള്ള പ്രതികരണവുമാണ് ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ വെറും ഷമ്മിമാരായിപ്പോകുമെന്നും അഞ്ജലി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here