ഹാഥ്റസില്‍ നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ബന്ധു അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ നാലുവയസ്സുകാരി ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍. ഹാഥ്റസിലെ സാസ്‌നി ഗ്രാമത്തിലാണ് സംഭവം. നാലുവയസ്സുകാരിയുടെ ബന്ധുവാണ് ബലാത്സംഗം ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

അടുത്തിടെ ഹാഥ്റസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട 19കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് ഇല്ലാതാക്കാന്‍ പൊലീസും ജില്ലാ ഭരണകൂടവും ശ്രമിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പോലും നിരാകരിച്ച പൊലീസ് മൃതദേഹം സംസ്‌കരിച്ചത് വലിയ വിവാദമായിരുന്നു.

സംഭവത്തില്‍ കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി പൊലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമ്പന്ന കുടുംബാംഗമായിരുന്നെങ്കില്‍ ഈ രീതിയില്‍ സംസ്‌കാരിക്കുമായിരുന്നോയെന്ന് കോടതി ജില്ലാ മജിസ്‌ട്രേറ്റിനോട് ചോദിച്ചിരുന്നു.

ഹാഥ്റസ് സ്വദേശിയായ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടി അലിഗഢില്‍ പീഡനത്തിരയായതും അടുത്തിടെയാണ്. ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടി മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News