ഏറെ വർഷങ്ങൾക്ക് ശേഷം നവ്യനായരോട് അമ്പിളിദേവിക്ക്‌ ചോദിക്കാനുള്ളത്

വർഷങ്ങള്ക്കു മുൻപ് അമ്പിളിദേവിയും നവ്യ നായരും തമ്മിൽ നടന്ന കലാതിലകമത്സരം വലിയ വാർത്ത ആയിരുന്നു .അന്ന് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വളരെ പ്രശസ്തമായിരുന്നു.എന്നാൽ ഏറെ വർഷങ്ങൾക്കിപ്പുറം രണ്ടുപേരും കുടുംബിനികളായി ,നർത്തകിമാരായി അഭിനയ രംഗത്ത് വീണ്ടും സജീവമായി തന്നെ മുന്നോട്ടു പോകുന്നു.ഇപ്പോൾ വര്ഷങ്ങള്ക്കു മുൻപ് ശത്രുതയുള്ള രണ്ടുപേർ തമ്മിൽ സംസാരിക്കുന്നതു എങ്ങനെയാവും.നവ്യയും അമ്പിളി ദേവിയും തമ്മിൽ ജെ ബി ജങ്ഷനിൽ സംസാരിച്ച വീഡിയോ ഇപ്പോൾ വൈറൽ ആണ്.

അമ്പിളി ദേവിക്ക് നവ്യയോട് ചോദിക്കാനുള്ളത് നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെകുറിച്ചുമോക്കെയാണ്.
നവ്യയുടെ മറുപടി ഇങ്ങനെ :അമ്പിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങൾ വെച്ചാണ് അന്ന് വഴക്കുണ്ടായത്.ചെറിയ പ്രായമായിരുന്നു .മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലേക്ക് നായികയായി വിളിച്ചപ്പോൾ പരീക്ഷയായതുകൊണ്ടു തനിക്കു അഭിനയിക്കാൻ കഴിഞ്ഞില്ല .അന്നെല്ലാവരും പറഞ്ഞു അമ്പിളി ദേവിയോടുള്ള വൈരാഗ്യം കൊണ്ട് ആ വേഷം താൻ ചെയ്യാതിരുന്നതാണ് എന്ന്.അങ്ങനെ വിശ്വസിക്കുന്നവരോട് നവ്യയുടെ മറുപടി ഇതാണ് .”എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങരയാണ് .അമ്പിളിയുടെ വീടിന്റെ അടുത്താണ് ആ അമ്പലം .എന്റെ കല്യാണത്തിന്റെ മുഹൂർത്ത സമയം കുടുംബക്ഷേത്രത്തിൽ എന്റെ പേരിൽ വഴിപാട് കഴിച്ചത് അമ്പിളിയുടെ അമ്മയാണ്.”ഇതിൽ കൂടുതൽ ആ ബന്ധത്തെകുറിച്ചുപറയാനില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here