ചുമട്ടുതൊഴിലാളികളുടെ ഭാരം കുറയ്ക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

ചുമട്ടു തൊഴിലാളികൾക്ക് ചുമക്കുന്ന ഭാരം കുറയ്ക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. ഒരു തൊഴിലാളിക്ക് ചുമക്കാവുന്ന പരമാവധി ഭാരം 75 കിലോഗ്രാമിൽ നിന്ന് 55 കിലോഗ്രാമായി കുറയ്ക്കാനാണ് തീരുമാനം.

സ്ത്രീകൾക്കും കൗമാരം പിന്നിട്ടവർക്കും ചുമക്കാവുന്ന ഭാരം 35 കിലോഗ്രാമായും കുറച്ചു. ഇതിനായി 1978-ലെ കേരള ചുമട്ട് തൊഴിലാളി നിയമത്തിൽ ദേദഗതി വരുത്തി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമത്തിലെ 7 (1), 43 വകുപ്പുകളിലാണ് ഭേദഗതി വരുത്തിയത്.

ഉൾനാടൻ മത്സ്യയിനങ്ങളുടെ സംരക്ഷണത്തിനായുള്ള ഓർഡിനൻസിനും മന്ത്രിസഭ അംഗീകാരം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News