സിബിമലയിൽനൊപ്പം ദിലീപും മഞ്ജുവും കൂടിയാണ് നവ്യയെ ‘ഇഷ്ട്ട’ത്തിലേക്കു തിരഞ്ഞെടുത്തത്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നായിക  ആണ് നവ്യ നായർ. ഇഷ്ടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ നവ്യ ചെറുപ്പം മുതൽ തന്നെ കലാരംഗത്ത് നിറഞ്ഞു നിന്നിരുന്നു. ഒരു മാസികയുടെ കവർ ചിത്രമായതാണ് നവ്യയുടെ ജീവിതം മാറ്റിമറിച്ചത്. ജെ ബി ജങ്ഷനിൽ നവ്യയോട് ദിലീപ് പങ്കുവെക്കുന്ന ഓര്മ ഇഷ്ട്ടം ചിത്രത്തെക്കുറിച്ചു തന്നെയാണ്. ദിലീപുംമഞ്ജുവും ചേർന്നാണ് നവ്യയുടെ പെർഫോമൻസ് കണ്ടത് എന്ന് ദിലീപ് പറയുമ്പോൾ ഇഷ്ട്ടം സിനിമയുടെ ഓഡിഷന് വേണ്ടി തൃശൂർ ഹോട്ടൽ ലൂസിയയിൽ ചെന്ന കഥ പറയുകയാണ്  നവ്യ.

സ്‌കൂളിൽ മോണോ ആക്ടിൽ സ്ഥിരം സമ്മാനം നേടുന്ന ആളെന്ന നിലയിൽ മോണോ ആക്ട് ചെയ്യാൻ പറഞ്ഞു. സിബി മലയിൽ ആയിരുന്നു അന്നുണ്ടായിരുന്നത് . അന്ന് ചെയ്ത മോണോആക്ട് അവർ ക്യാമറയിൽ ഷൂട്ട് ചെയ്തു. ആ സി ഡി ദിലീപും മഞ്ജുവും കൂടി കണ്ടിട്ടാണ് നവ്യ നന്നായിരിക്കും എന്ന് പറഞ്ഞത് പിന്നീട് സിനിമയിലേക്ക് തിരഞ്ഞെടുത്ത ശേഷമാണ് അറിഞ്ഞത് എന്നും നവ്യ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News