ഭാഗ്യലക്ഷ്മിയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ പുനപരിശോധിക്കണമെന്ന് മഞ്ജു വാര്യര്‍, ഭാവന, സുഗതകുമാരി തുടങ്ങിയ പ്രമുഖര്‍

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ച് പ്രമുഖതാരങ്ങള്‍. മഞ്ജു വാര്യര്‍, രഞ്ജി പണിക്കര്‍, ഭാവന, സുഗതകുമാരി അടക്കമുള്ളവരാണ് ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.

കേസ് ഹൈക്കോടതിയില്‍ നിന്ന് തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെടാനും ഇടയുള്ള സാഹചര്യമുണ്ടെന്നും ഇത് ഒഴിവാക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.

യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയയാളാണ് വിജയ് പി.നായര്‍. കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്ത് പുറത്തുവിട്ടിരുന്നത്.

ആദ്യ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായ കവിയത്രി സുഗതകുമാരി, ഡബിംഗ് ആര്‍ട്ടിസ്റ്റ്, രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി, കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ചിലരുടെ പേര് പറയാതെ തന്നെ ഐഡിന്റിറ്റി പറഞ്ഞുമൊക്കെയായിരുന്നു പലപ്പോഴും ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്.

തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള സ്ത്രീകള്‍ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് നായരുടെ മുഖത്ത് കരി മഷി ഒഴിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തു.

കത്തിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

സ്വന്തം യൂ ട്യൂബ് ചാനലിലൂടെ കേരളത്തിന്റെ സാഹിത്യ സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ നില്ക്കുന്ന സ്ത്രീകള്‍ക്കെതിരേ അശ്ലീല പ്രചരണം നടത്തിയതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചാനലിന്റെ ഉടമ വിജയ്. പി. നായരോട് പ്രതികരിച്ചത് അങ്ങ് അറിഞ്ഞിരിക്കുമല്ലോ.

സ്ത്രീകള്‍ക്കെതിരേ സൈബറിടത്തില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ ജാഗ്രതയും നിയമനിര്‍മ്മാണവും ഉണ്ടാകുമെന്ന് പ്രസ്തുത വിഷയത്തെ പരാമര്‍ശിച്ച് അങ്ങും ഉറപ്പ് നല്കിയിരുന്നു.

പക്ഷേ, തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് ഭാഗ്യലക്ഷ്മിയുടെയും മറ്റ് 2 പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിപ്പോയ സാഹചര്യമാണ് പിന്നീട് ഉണ്ടായത്.പ്രസ്തുത വീഡിയോയ്‌ക്കെതിരേ കേരളത്തില്‍ പല ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അശ്ലീലം റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായിരുന്നില്ല .ഈ സാഹചര്യത്തിലാണ് സൈബറിടത്തില്‍ നിന്ന് നിരന്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഭാഗ്യലക്ഷ്മിയും കൂട്ടുകാരും പ്രതികരിച്ചത്.

പക്ഷെ പൊലീസ്, ഐപിസി 392,452 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇവരെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു.പ്രസ്തുത വകുപ്പുകള്‍ ഈ കേസില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമ വിദഗ്ദ്ധര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍,ഈ വകുപ്പുകള്‍ പുന പരിശോധിക്കണമെന്നത് ഞങ്ങളുടെ ഒരു അടിയന്തിര അഭ്യര്‍ത്ഥനയായി അങ്ങ് പരിഗണിക്കണം.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടാനും ഇടയാകുന്ന സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണമെന്നും കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിച്ച സ്ത്രീകളെ വീണ്ടും അപമാനിതരാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ അനുവദിക്കരുതെന്നും അങ്ങയോട് ഞങ്ങള്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്.

പ്രതീക്ഷയോടെ

സുഗതകുമാരി
ഭാവന
മഞ്ജു വാരിയര്‍
സക്കറിയ
ബി.ആര്‍.പി.ഭാസ്‌കര്‍
ഷാഹിന നഫീസ
സജിത മഠത്തില്‍
സരസ്വതി നാഗരാജന്‍
അഡ്വ.പ്രീത K K
രഞ്ജി പണിക്കര്‍
വിനീത ഗോപി
ഏലിയാമ്മ വിജയന്‍
മേഴ്‌സി അലക്‌സാണ്ടര്‍
ഗീതാ നസീര്‍
ആശാ ശരത്
SN. സന്ധ്യ
സരിത മോഹനന്‍ ഭാമ
രാധാമണി
ഡോ. ഐറിസ് കൊയിലോ
രജിത. G
ഡോ.കെ.ജി. താര
ഷീല രാഹുലന്‍
ഡോ.എ.കെ.സുധര്‍മ്മ
സുലോചന റാം മോഹന്‍
അഡ്വ.സന്ധ്യ ജനാര്‍ദ്ദനന്‍ പിള്ള
ശ്രീദേവി S കര്‍ത്ത
സോണിയ ജോര്‍ജ്
കമല്‍
മൈത്രേയന്‍
ഡോ.ജയശ്രീ
ഗീത പി
ബീനാ പോള്‍
സുബിക്ഷ
കമല്‍
ബി.ഉണ്ണികൃഷ്ണന്‍
സുല്‍ഫത്ത്.M
എച്ച്മുക്കുട്ടി
അഡ്വ. ഭദ്രകുമാരി K V
അഡ്വ.കെ.നന്ദിനി
ദീപാ നിശാന്ത്
സിബി മലയില്‍
വിനീത്
ഉമ MN
മൈഥിലി
ബള്‍ക്കീസ് ബാനു
ശീതള്‍ ശ്യാം
സുനിത ദേവദാസ്
തമ്പാട്ടി മധുസൂത്
ഹമീദ സി.കെ
വിധു വിന്‍സന്റ്
ദിവ്യ ദിവാകരന്‍
ദീദി ദാമോദരന്‍
ബിന്ദു അമ്മിണി
വിമല മേനോന്‍
Dr. അമൃതരാജ്
കാലാ ഷിബു
ഫരീദ
റോജ
ഉഷാകുമാരി അറയ്ക്കല്‍
മഞ്ജു സിംഗ്
സോണിയ C
സുജ ഭാരതി
ജി.ഉഷാകുമാരി
ലൈലാ റഷീദ്
അഡ്വ. ബീനാ പിള്ളെ
K. നന്ദിനി
രഹ്മ തൈപറമ്പില്‍
അഡ്വ. മരിയ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News