നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളിയായ ഹോളിവുഡ് സംവിധായകന്‍ ജോസഫ് മനു ജെയിംസ് സംവിധാനം ചെയുന്ന ആദ്യ മലയാള ചിത്രം നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അഹാന പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെയാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയുമെല്ലാം സംവിധായകന്റേത് തന്നെയാണ്. ലാല്‍ , അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ബിജേഷ് ഉദ്ധവ് തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാഗേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നവാഗതരായ റോയ് സെബാസ്റ്റ്യന്‍, ജോണ്‍ ം വര്‍ഗീസ്, രജനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News