‘സ്ത്രീകള്‍ എങ്ങനെയോ അവര്‍ക്കിടയില്‍ ഒരു സഹാനഭൂതി വളര്‍ത്തിയെടുത്തിട്ടുണ്ട്. പെട്ടന്ന് തന്നെ ഒരുമിച്ച് നില്‍ക്കാനുള്ള ശക്തി അവര്‍ക്ക് ഉണ്ടായിട്ടുണ്ട്’; കനി കുസൃതി

സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ചലച്ചിത്രമേഖലയില്‍ നിന്നുള്ള വനിതാകൂട്ടായ്മയായ ഡബ്ല്യൂ.സി.സി ആരംഭിച്ച സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ ആണ് #RefucetheAbuse ‘സൈബര്‍ ഇടം ഞങ്ങളുടെയും ഇടം’.

മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്‍, രഞ്ജിനി ഹരിദാസ്, അന്ന ബെന്‍, സാനിയ ഇയ്യപ്പന്‍, ശ്രിന്റ, തുടങ്ങിയ താരങ്ങള്‍ ക്യാമ്പയിനുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ കനി കുസൃതിയാണ് ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്ത്രീകള്‍ എങ്ങനെയോ അവര്‍ക്കിടയില്‍ ഒരു സഹാനഭൂതി വളര്‍ത്തിയെടുത്തിട്ടുണ്ട്. പെട്ടന്ന് തന്നെ ഒരുമിച്ച് നില്‍ക്കാനുള്ള ശക്തി അവര്‍ക്ക് ഉണ്ടായിട്ടുണ്ട്. പല തട്ടിലുള്ള സ്ത്രീകള്‍ക്കും പലതരം ആഘാതമാണെങ്കിലും പരസ്പരം മനസ്സിലാക്കിയെടുക്കാനുള്ള ശ്രമം അവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്- കനി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News