കനത്ത മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകളും വാഹനങ്ങളും; ഹൈദരാബാദില്‍ നിന്നുള്ള ദൃശ്യങ്ങള്‍

കനത്ത മഴ ഹൈദരാബാദ് നഗരത്തെയും തെലങ്കാനയുടെ പല ഭാഗങ്ങളെയും ബാധിച്ചപ്പോൾ ദാരുണമായ കാ‍ഴ്ച്ചയാണ് ഹൈദരാബാദില്‍ നിന്നും പുറത്ത് വരുന്നത്.

വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകൾ, വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾ, ശക്തമായ കുത്തൊഴുക്കിൽ കാറുകൾ കാറുകൾ ഒഴുകിപ്പോവുന്ന രംഗങ്ങൾ എന്നിവയാണ് പുറത്തുവരുന്നത്.

ചൊവ്വാഴ്ച രാത്രി ഹൈദരാബാദിലെ ബന്ദ്‌ലഗുഡ പ്രദേശത്ത് രണ്ട് വീടുകൾക്ക് മുകളിൽ ഒരു പാറക്കല്ല് തകർന്ന് എട്ട് പേർ മരിച്ചിരുന്നു. ഇതുൾപ്പെടെ തെലങ്കാനയിൽ 12 പേരാണ് ഇതുവരെ മഴക്കെടുതിയിൽ മരിച്ചത്.

ഹൈദരാബാദിലെ ഫലക്നുമ പ്രദേശത്തിന് സമീപമുള്ള ഒരു തെരുവിൽ വെള്ളപ്പൊക്കത്തിൽ ഒരാൾ ഒഴുകിപ്പോവുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ജലാശയങ്ങളും തടാകങ്ങളും കവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. വാഹനങ്ങൾ ഒഴുകിപ്പോയി, നിരവധി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തകരാറിലായി.

മ‍ഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ് ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടോളി ചൗക്കിയിലെ നദീം കോളനിയിൽ എൻ‌ഡി‌ആർ‌എഫ് സംഘങ്ങൾ 170 വീടുകളിൽ നിന്ന് 600 ഓളം പേരെ ബോട്ടുകൾ ഉപയോഗിച്ച് രക്ഷപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News