തീകൊളുത്തി കൊല്ലാൻ ശ്രമിക്കവെ യുവതി യുവാവിനെ കെട്ടിപ്പിടിച്ചു; യുവതിയും മുൻ കാമുകനും മരിച്ചു

ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നഴ്സായ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കവെ മുൻ കാമുകനും യുവതിയും മരിച്ചു. തിങ്കാളാഴ്ച രാത്രി ആശുപത്രിയിൽ നിന്നും യുവതി മടങ്ങുമ്പോഴായിരുന്നു സംഭവം.
കൊവിഡ് സെന്ററിലെ നഴ്സായ ചിന്നാരി (24)യെയാണ് മുൻ കാമുകൻ നാഗഭൂഷണം (25) കൊല്ലാൻ ശ്രമിച്ചത്.

തിങ്കാളാഴ്ച രാത്രി ഇരുവരും തമ്മിൽ റോഡിൽ വച്ച് വാക്കേറ്റം ഉണ്ടായി. ഇതിന് പിന്നാലെ കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ യുവാവ് യുവതിയുടെ ശരീരത്തിൽ ഒഴിച്ച് തീ കാെളുത്തുകയായിരുന്നു. തീ പടർന്നതോടെ യുവതി യുവാവിനെ ചേർത്തുപിടിച്ചു. ഇതോടെ യുവാവിന്റെ ദേഹത്തും തീപടർന്നു.

80 ശതമാനം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വീട്ടുകാർ എതിർത്തതോടെയാണ് യുവതി പ്രണയത്തിൽ നിന്നും പിൻമാറിയത്.

എന്നാല്‍ യുവാവ് പിന്നാടും ശല്യം തുടർന്നപ്പോൾ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് യുവാവിനെ വിളിച്ച് താക്കീതും ചെയ്തിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News