കാലത്തെ അതിജീവിക്കുന്ന സാഹിത്യകാരനായിരുന്നു അക്കിത്തം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുശോചിച്ചു.

കാലത്തെ അതിജീവിക്കുന്ന സാഹിത്യകാരനായിരുന്നു അദ്ദേഹം എന്നും നിയമസഭാ സ്പീക്കർ അനുസ്മരിച്ചു.
ജ്ഞാനപീഠം അവാർഡു ലഭിച്ച വാർത്ത വന്ന അന്നു തന്നെ സ്പീക്കർ വസതിയിലെത്തി അക്കിത്തത്തെ സന്ദർശിച്ചിരുന്നു

സാഹിത്യപ്രേമികളുടെയും, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel