ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞത്.

ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇഡി യോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് ഇഡി കോടതിയില്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി ഇഡിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

കൗണ്ടര്‍ അഫിഡവിറ്റില്‍ ഇഡിയുടെയും ശിവശങ്കറിന്‍റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷംമാത്രമെ ശിവശങ്കറിനെതിരെ ഒരു നടപടിയിലേക്ക് നീങ്ങാന്‍ പാടുള്ളുവെന്നാണ് കോടതി അന്വേഷണ ഏജന്‍സിക്ക് നല്‍കിയ നിര്‍ദേശം.

വീണ്ടും ചോദ്യം ചെയ്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നേരത്തെ, സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജന്‍സികള്‍ ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here