കോവിഡ് ബാധിതരിൽ ചിലർ എന്തുകൊണ്ടു സൂപ്പർ സ്പ്രെഡേഴ്സ് ആകുന്നെന്നു മനസ്സിലാക്കാനോ ഇവരെ തിരിച്ചറിയാനോ മാർഗമില്ല.

കോവിഡ് പഠനങ്ങൾ ലോകമെമ്പാടും നടക്കുകയാണ്.കോവിഡ് ബാധിതരിൽ ഭൂരിഭാഗം പേരും വൈറസ് മറ്റുള്ളവരിലേക്കു പടർത്തുന്നില്ലെന്നു പുതിയ പഠനം പറയുന്നു . അതേസമയം 5 പേർക്കു വരെ വൈറസ് പടർത്തുന്ന സൂപ്പർ സ്പ്രെഡേഴ്സ്( 2% പേർ)ഉണ്ടെന്നും കണ്ടെത്തി.ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ 84,965 കോവിഡ് ബാധിതരിൽ നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. കോവിഡ് ബാധിതരായ 70% പേർ മറ്റാർക്കും പടർത്തിയില്ല. 10% പേർ കൂടുതൽ പേർക്കു പടർത്തുകയും ചെയ്തു. പഠനം സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ചു.

പഠനം നടത്തിയ 84,965 പേരിൽ 62,621 പേർ ആർക്കും പടർത്തിയില്ല. 17,504 പേർ ഒരാൾക്കു വീതം പടർത്തിയപ്പോൾ 4885 പേർ 2 പേർക്കു വീതവും (മൊത്തം 9770) 1727 പേർ 3 പേർക്കു വീതവും (5181) 803 പേർ 4 പേർക്കു വീതവും (3,212) 1,076 പേർ 5 ൽ കൂടുതൽ പേർക്കും (7,202) പടർത്തി. 80,000 പേരിൽ നിന്ന് 17,504 പേർക്കു മാത്രം വൈറസ് ബാധയുണ്ടായപ്പോൾ, സൂപ്പർ സ്‌പ്രെഡേഴ്സ് ആയ 1879 പേരിൽ നിന്നു വൈറസ് പകർന്നു കിട്ടിയത് 10,414 പേർക്കാണ്. പക്ഷേ, കോവിഡ് ബാധിതരിൽ ചിലർ എന്തുകൊണ്ടു സൂപ്പർ സ്പ്രെഡേഴ്സ് ആകുന്നെന്നു മനസ്സിലാക്കാനോ ഇവരെ തിരിച്ചറിയാനോ മാർഗമില്ല.

വാഹനയാത്രയിൽ കോവിഡ് പകരാനുള്ള സാധ്യത കൂടുതലാണെന്നു പഠനത്തിലുണ്ട്. കോവിഡ് ബാധിതരുമൊത്ത് അടഞ്ഞ വാഹനത്തിൽ 6 മണിക്കൂറിലധികം സഞ്ചരിക്കുന്ന പത്തിൽ 8 പേർക്കും കോവിഡ് വരാം. അതേസമയം, ആശുപത്രികളിലെ സമ്പർക്കത്തിലൂടെ സാധ്യത 100 ൽ ഒരാൾക്കു മാത്രമാണ്. വീടുകളിൽ സമ്പർക്ക സാധ്യത 100 ൽ 9 പേർക്കാണെന്നും റിപ്പോർട്ടിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News