ഇന്ന് ഒക്ടോബർ 15:GLOBAL HANDWASHING DAY

കോവിഡ് വ്യാപനം തുടരുന്ന ഈ കാലഘട്ടത്തിൽ ഇന്നത്തെ ദിവസത്തിന് ഏറെ പ്രാധാന്യം ഉണ്ട് ഇന്ന് ഒക്ടോബർ 15:GLOBAL HANDWASHING DAY

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് എങ്ങനെയാണു നമ്മുടെ ശരീരത്തിലേക്കെത്തുക.നമ്മുടെ വായിലൂടെയും മൂക്കിലൂടെയും.അവിടേക്ക് വൈറസുകളെ എത്തിക്കുന്നത് ആരാണ് ?നമ്മുടെ കൈകൾ.അതുകൊണ്ടാണ് പറയുന്നത്,കൈകൾ ശുചിയാക്കുക,അകലം പാലിക്കുക,മാസ്ക് ധരിക്കുക എന്ന് .ഈ മൂന്നു കാര്യങ്ങളും ബ്രെക് ദി ചെയിനിൽ പ്രധാനപ്പെട്ടതാണ്.

ജപ്പാനിലെ ഒരു യൂണിവേഴ്സിറ്റിയിലെ പഠനം പറയുന്നത് നമ്മുടെ ത്വക്കിൽ വൈറസുകൾക്കു ഒൻപതു മണിക്കൂറിൽ കൂടുതൽ നിലനിൽക്കാൻ കഴിയും എന്നാണ്.അതായതു നമുക്ക് ഈ വൈറസുകളെ ഒൻപതു മണിക്കൂറോളം പടർത്താൻ കഴിയും എന്നാണ്.പക്ഷെ ഈ വൈറസിനെ നശിപ്പിക്കാൻ വെറും പത്തു സെക്കൻഡുകൾ മതിയാവും.

ഇന്ന് മുതൽ നമ്മൾ ചെയ്യും എന്ന് തീരുമാനിക്കേണ്ടത്
1.നമ്മൾ എവിടെയെങ്കിലും തൊട്ടുകഴിഞ്ഞാൽ അപ്പോൾ തന്നെ കൈകൾ സാനിറ്റൈസ് ചെയ്യുക അല്ലെങ്കിൽ ഇരുപതു സെക്കൻഡ് കൈകൾ നന്നായി സോപ്പിട്ടു കഴുകുക.സാനിറ്റൈസേരേക്കാൾ നല്ലതു സോപ്പിട്ടു കഴുകുന്നത് തന്നെയാണ്.2.ഒരു ദിവസംഎത്ര തവണ കൈകഴുകാൻ പറ്റുവോ അത്രയും തവണ കഴുകുക.

2.എല്ലാ വീടുകളിലും അകത്തേക്ക് പ്രവേശിക്കുന്നത്തിനു മുൻപ് കൈകൾ സോപ്പിട്ടു കഴുകാനുള്ള സൗകര്യം ഉണ്ടാക്കുക.

3.പരമാവധി സ്ഥലങ്ങളിൽ കൈകഴുകാനുള്ള സംവിധാനം ഉണ്ടാക്കുക.
BREAK THE CHAIN

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here