മാനവികതയുടെ പ്രകാശം കൊണ്ട് കവിതകളെഴുതിയ കവിയാണ് അക്കിത്തമെന്ന് കോടിയേരി ബാലകൃഷ്ണന്‍

മാനവികതയുടെ പ്രകാശം കൊണ്ട് കവിതകളെഴുതിയ ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു.

ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിദ്ധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടുമാണ് അക്കിത്തം മലയാള കവികളിൽ ഉന്നതശീർഷനായത്.

നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സജീവമായി ഇടപെടുകയും ഉല്‍പതിഷ്ണു യുവത്വത്തിന്റെ ശബ്ദമാവാൻ പരിശ്രമിക്കുകയും കമ്യൂണിസ്റ്റ് സഹയാത്രികനായി വെളിച്ചം പരത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു അക്കിത്തം.

മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കവേ മനസ്സിൽ ആയിരം സൗരമണ്ഡലങ്ങൾ ഉദിക്കുന്നു എന്നും, ഒരു പുഞ്ചിരി മറ്റുള്ളവർക്കായി ചെലവാക്കവേ ഹൃദയത്തിൽ നിത്യനിർമ്മല പൗർണമി ഉണ്ടാവുന്നു എന്നും എഴുതിയ അക്കിത്തത്തിന്റെ രചനകൾ മനുഷ്യത്വത്തിന്റെ കൊടിക്കൂറയാണ് ഉയർത്തിപ്പിടിക്കുന്നത്.
ആദരാഞ്ജലികൾ.

https://www.facebook.com/KodiyeriB/posts/3400366306710861

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here