വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിംഗ് പ്രസിദ്ധീകരണം നിര്‍ത്തി

ഓരോ വാർത്താ ചാനലുകളുടെയും റേറ്റിങ് പ്രത്യേകം പ്രസിദ്ധീകരിക്കുന്നത് നിർത്തി വയ്ക്കാൻ ബാർക്ക് തീരുമാനം. ടി ആർ പി തട്ടിപ്പ് വിവാദമായതിന് പിന്നാലെയാണ് റേറ്റിങ് ഏജൻസിയുടെ തീരുമാനം.

റേറ്റിങ് പരിശോധനയുടെ കാര്യക്ഷമത ഉറപ്പാക്കിയ ശേഷം റേറ്റിങ് പുനരാരംഭിക്കുമെന്ന് ബാർക്ക് അറിയിച്ചു. അതേസമയം ടി ആർ പി തട്ടിപ്പ് കേസ് അന്വേഷണം ചോദ്യം ചെയ്തുള്ള റിപബ്ലിക് ടി വി യുടെ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.

പ്രമുഖ ദേശീയ മാധ്യമമായ റിപബ്ലിക് ടി വി അടക്കമുള്ള ചില വാർത്താ ചാനലുകൾ ടി ആർ പി യിൽ കൃത്രിമം കാണിച്ച് റേറ്റിങ് കൂട്ടിയെന്ന് നേരത്തെ മുംബൈ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പല വാർത്താ ചാനലുകളുടെയും റേറ്റിങ് വിശ്വസനീയമല്ലെന്ന് ആക്ഷേപം ശക്തമായി.

ഇതോടെയാണ് ചാനലുകളുടെ റെറ്റിങ് നിർണയിക്കുന്ന ഏജൻസിയായ ബാർക് അടുത്ത 12 ആഴ്ചത്തേക്ക് റേറ്റിങ് പുറത്തു വിടേണ്ടെന്ന് തീരുമാനിച്ചത്. ഓരോ വാർത്താ ചാനലുകളുടെയും ആഴ്ച തോറുമുള്ള റേറ്റിങ് പ്രത്യേകം പ്രസിദ്ധീകരിക്കില്ല എന്നാണ് തീരുമാനം.

ഇത് ഹിന്ദി, ഇംഗ്ളീഷ്, പ്രാദേശിക ഭാഷ വാർത്ത ചാനലുകൾക്ക് ഇത് ബാധകമാണ്. അതേസമയം ഒരു ഭാഷയിൽ വാർത്താ വിഭാഗത്തിൽ ആഴ്ച തോറുമുള്ള പ്രേക്ഷകർ എത്രയെന്ന വിവരം തുടർന്നും അറിയിക്കും. റേറ്റിങ് പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാൻ ബാർക്കിന്റെ ടെക്നിക്കൽ സമിതിക്ക് 8 മുതൽ 12 ആഴ്ച വരെ സമയം വേണമെന്നാണ് കണക്ക്.

അതിന് ശേഷം മാത്രമേ മുൻപുള്ള വിധം റേറ്റിങ് നിർണയം നടത്തൂ എന്ന് ബാർക്ക് അറിയിച്ചു. തീരുമാനം ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. ചാനൽ റേറ്റിഗ് കൂട്ടാൻ ടി ആർ പി തട്ടിപ്പ് നടത്തിയ കേസിലാണ് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി വി ക്ക് തിരിച്ചടി നേരിട്ടത്.

കേസിൽ മുംബൈ പോലീസ് അന്വേഷണം ചോദ്യം ചെയ്ത് റിപബ്ലിക് നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

മുംബൈ ഹൈക്കോടതിയിൽ വിശ്വാസം വേണമെന്നും ആദ്യം ഹൈക്കോടതിയെ സമീപിക്കൂയെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. തുടർന്ന് ഹർജി പിൻവലിച്ചു.

അതേസമയം കേസുമായി ബന്ധപ്പെട്ട് മുംബൈ കമീഷണർ പരസ്യ പ്രസ്താവന നടത്തുന്നത് ഉചിതമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News