അകലം പാലിച്ച് മീന; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദൃശ്യം 2 താരങ്ങള്‍

ദൃശ്യം 2 ലൊക്കേഷനില്‍ നിന്നും നായിക മീന പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

മോഹന്‍ലാലിനൊപ്പം ഒരു സോഫയില്‍ അകലം പാലിച്ച് ഇരിക്കുകയാണ് മീന. സാമൂഹിക അകലം പാലിക്കല്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

Maintaining social distance 🙂 @mohanlal #socialdistancing #inbetweenshots #drishyam2

A post shared by Meena Sagar (@meenasagar16) on

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ജീത്തു ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ്. ലോക്ഡൗണ്‍ കഴിഞ്ഞ് തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ.

2013 ഡിസംബറിലായിരുന്നു ‘ദൃശ്യം’ റിലീസിനെത്തിയത്. മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ത്രില്ലര്‍ ചിത്രമായ ദൃശ്യത്തിലെ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ മികവു പുലര്‍ത്തിയിരുന്നു. 50 കോടിയോളം രൂപ ബോക്‌സ് ഓഫീസില്‍ നിന്നും കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News