‘പ്രിയപ്പെട്ട ഐലന്‍..അവന്‍ ഇവിടെയുണ്ട് സുഖമായി’

കോവിഡ് കാലത്ത് ജനിച്ചു വീണ കുഞ്ഞ്…അരക്ഷിതമായ കാലഘട്ടത്തിലേക്കുള്ള കടന്ന് വരവ്.പലായനവും ,അധിനിവേശവും ഇന്നും പേറുന്ന നമ്മുടെ ലോകം.ആ കുഞ്ഞിനോട് മാതാപിതാക്കള്‍ പറയ്ുകയാണ് കുഞ്ഞേ നീ ജനിച്ചു വീണ ഇടം അത്രമേല്‍ ശാന്തമൊന്നും അല്ലെന്ന്..തിരക്ക് ഒപ്പം തീരത്ത് അടിഞ്ഞ കുഞ്ഞ് ഐലന്‍ കുര്‍ദിയുടെ നാടാണ് ഇതെന്ന്…പട്ടിണി മോഷണക്കാരനാക്കി തൂക്കിലേറ്റ മധുവിന്റെ നാടാണ് ഇതെന്ന്. അത് ഓര്‍മ്മിപ്പിക്കാന്‍ കുഞ്ഞിന് ഐലന്‍ ഖയാനി എന്ന് പേര്.പേര് വെളിപ്പെടുത്ത വീഡിയൊ ടെയ്‌ലര്‍ ഇതിനകം തന്നെ ശ്രദ്ധ നേടികഴിഞ്ഞു. കുടിയിറക്കപ്പെട്ടവരുടെ കണ്ണൂനീരില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കുഞ്ഞ്..ചെറുത്തുനില്‍പ്പിന്റെയും കൊഴിഞ്ഞു പോവലിന്റെയും പോരാട്ടങ്ങളുടെയും ദൃശ്യങ്ങള്‍ ചേര്‍ത്താണ് വിഡിയൊ ഒരുകിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരായ ഷമിമയുടെയും ഷാലു വിന്റെയും കുഞ്ഞിന്റെ പേരിലാണ് വിഡിയൊ തയ്യാറാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here