ജോളിക്ക് ജാമ്യം: പുറത്തിറങ്ങാനാവില്ല

കൊച്ചി: കൂടത്തായി കൊലക്കേസില്‍ മുഖ്യ പ്രതി ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആദ്യ ഭര്‍ത്താവ് റോയിയുടെ മാതാവ് അന്നമ്മ തോമസിനെ സൈനയിഡ് നല്‍കി കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു.

ജോളിക്കെതിരെ മറ്റ് അഞ്ച് കേസുകള്‍ കൂടി നിലവിലുണ്ട്. മറ്റ് കേസുകളില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ ജോളിക്ക് പുറത്തിറങ്ങാനാവില്ല. അന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തു പങ്കു വെക്കുന്നതിരെ കോടതിയുടെ ഉത്തരവില്‍ പരാമര്‍ശങ്ങളുണ്ട്.

2012 ആഗസ്റ്റ് 22-ന് അന്നമ്മ തോമസിന്റെ കൊലപാതകത്തോടെയാണ് കൂടത്തായി കൊലപാത പരമ്പര തുടങ്ങുന്നത്. നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊന്നതെന്നാണ് കുറ്റപത്രം. കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും കൂട്ടുപ്രതികള്‍ ഉണ്ടായിരുന്നെങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News