സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം മുതല്‍ 25 ശതമാനം ഫീസിളവ് നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം മുതല്‍ 25 ശതമാനം ഫീസിളവ് നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍.

ഉത്തരവ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു.

ഫീസ് അടക്കാത്ത കൂട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നൊഴിവാക്കിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് ഉത്തരവ്. മഞ്ചേരി എ.സി.ഇ പബ്ലിക് സ്‌കൂളിലെ രക്ഷാകര്‍ത്താക്കളാണ് പരാതി നല്‍കിയത്.

കൊവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ഫീസിളവ് അനുവദിക്കാനാകില്ലെന്ന മാനേജ്മെന്റ് വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

സി.ബി.എസ്.ഇ റീജിയണല്‍ ഡയറക്ടറേറ്റ് 25 ശതമാനം കുറച്ച് ഫീസ് അടക്കുന്ന കുട്ടികള്‍ക്ക് അവസരം നിഷേധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതിന് പിന്നാലെ ഫീസടക്കാന്‍ സാധിക്കാത്ത കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കുന്നു എന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News