ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാനുള്ള ജോസ് കെ മാണിയുടെ നിലപാട് സ്വാഗതം ചെയ്ത് കാനം; എല്‍ഡിഎഫാണ് ശരിയെന്ന് തിരിച്ചറിഞ്ഞ് വരുന്നവരെ എന്തിനെതിര്‍ക്കണം; മരിച്ച മാണിയുടെ നിലപാടുകളെക്കുറിച്ച് ഇനിയെന്തിന് ചര്‍ച്ച

കേരള കോണ്‍ഗ്രസ് എം LDF ആണ് ശരി എന്ന നിലപാടില്‍ എത്തിയെന്ന് CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. മറ്റൊരു കക്ഷി യില്‍ നിന്നുകൊണ്ട് എല്‍ഡിഎഫുമായി വിലപേശല്‍ നടത്താന്‍ പാടില്ലെന്നാണ് താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പഴയ നിലപാടില്‍ മാറ്റം വന്നതായും കാനം തിരുവന്തപുരത്ത് പറഞ്ഞു.

ഇടത് മുന്നണിയുടെ രാഷ്ട്രീയ നിലപാട് ആണ് ശരിയെന്ന് ഒരു കക്ഷി പറയുമ്പോള്‍ തങ്ങള്‍ എന്തിന് എതിര്‍ക്കണം എന്ന് ചോദ്യത്തോടെയാണ് കാനം മാധ്യമങ്ങളെ കണ്ടത് .

സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ല സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ല .LDF -കൂടാതെ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് അഭിപ്രായം പറയാനില്ല.അഴിമതികള്‍ക്കെതിരെ തുടര്‍ന്നും LDF നിലപാടെടുക്കും.കെ എം മാണിക്കെതിരായ പഴയ ബാര്‍ കോഴ സമരങ്ങളെ പറ്റി ഇപ്പോള്‍ അഭിപ്രായം പറയാനില്ല. എന്നാല്‍ ന്യായമായ സമരങ്ങളായിരുന്നു മാണിക്കെതിരെ നടത്തിയത്.

ജോസ് കെ മാണി വിഷയം 23 ന് ചേരുന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്നും കാനം കൂട്ടി ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News