അക്കിത്തം അവസാനമായി പൊതുചടങ്ങിൽ പങ്കെടുത്തത് ജ്ഞാനപീഠ പുരസ്ക്കാരം ഏറ്റുവാങ്ങാന്‍

അക്കിത്തം അച്യുതൻ നമ്പൂതിരി അവസാനമായി പൊതു ചടങ്ങിൽ പങ്കെടുത്തത് ജ്ഞാനപീഠ പുരസ്ക്കാരം ഏറ്റുവാങ്ങാനായിരുന്നു. അക്കിത്തത്തിൻ്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തിലായിരുന്നു പുരസ്ക്കാര സമർപ്പണ ചടങ്ങ് നടന്നത്. അക്കിത്തത്തിലൂടെ രണ്ടാം ജ്ഞാനപീഠ പുരസ്ക്കാരമാണ് കുമരനെല്ലൂർ ഗ്രാമത്തിന് ലഭിച്ചത്.

ആധുനിക മലയാള കവിതയുടെ മാർഗദർശിയായ അക്കിത്തത്തിൻ്റെ അക്ഷര വഴിയിയിലൂടെ പുരസ്ക്കാരങ്ങളേറെയെത്തിയ ദേവായനം. സെപ്തംബർ 24 ന്. ഉന്നതമായ ഭാരതീയ ജ്ഞാന പീഠ പുരസ്ക്കാരവും ദേവായനത്തിൻ്റെ പടി കടന്നെത്തി. മഹനീയ സാന്നിധ്യങ്ങൾക്കിടയിൽ നിന്ന് ചെറുപുഞ്ചിരിയോടെ അക്കിത്തം പുരസ്ക്കാരം ഏറ്റുവാങ്ങിയ നിമിഷം..

പുരസ്ക്കാരം സമർപ്പിച്ച് അക്കിത്തത്തിൻ്റെ ചൂഷണ വ്യവസ്ഥിതിക്കെതിരായ രചനകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകൾ.

2019ലെ 55- മത് ജ്ഞാന പീഠ പുരസ്ക്കാരമാണ് അക്കിത്തത്തിനെ തേടിയെത്തിയത്. കുമരനെല്ലൂർ ഗ്രാമം രണ്ടാം വട്ടമാണ് ആദ്യം 1995 ൽ എം ടിയിലൂടെ. ജ്ഞാനപീഠ ജേതാക്കളായ കുമരനെല്ലൂർ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ അപൂർവ്വ സംഗമത്തിനും കഴിഞ്ഞ ഫെബ്രുവരിയിയിൽ കുമരനെല്ലൂർ സാക്ഷിയായി. അക്കിത്തത്തെ ആദരിച്ച ചടങ്ങിൽ ഓർമകളുടെ വഴിയിലൂടെ ഇരുവരും.

ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി പൊഴിച്ച കവി യാത്രയാകുമ്പോൾ ആയിരം സൗര മണ്ഡലമുദിച്ച പോലെ കുമരനെല്ലൂരുകാരുടെ മനസ്സിലുണ്ട് ഈ ഓർമകൾ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News