അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്‍റെ ഇളയ മകൻ ബാരണ്‍ ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചു.
ഡൊണൾഡ് ട്രംപിനും മെലാനിയ ട്രംപിനും പിന്നാലെയാണ് ഇളയ മകൻ ബാരണ്‍ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചത്. മെലാനിയ ട്രംപ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
14 കാരനായ മകൻ ബാരണിന് ലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന് മെലാനിയ കുറിച്ചു. “ഭാഗ്യത്തിന് അവനൊരു ആരോഗ്യവാനായ കൗമാരക്കാരനാണ്. അതിന് പുറമെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല” എന്നാണ് മെലാനിയ ട്രംപ് കുറിച്ചത്. കൂടാതെ താനും മകനും നെഗറ്റീവായതായും മെലാനിയ ട്രംപ് പ്രസ്താവനയില്‍ പറയുന്നു.
തനിക്കു ലക്ഷണങ്ങള്‍ വളരെ കുറവാണ്. കഴിയും വേഗം പ്രഥമ വനിതയായി തന്റെ ചുമതലകള്‍ പുനരാരംഭിക്കുമെന്നും മെലാനിയ ട്രംപ് പറഞ്ഞു. ശരീരവേദന, ചുമ, തലവേദന എന്നിവ അനുഭവപ്പെട്ടു. മിക്കപ്പോഴും നല്ല ക്ഷീണം അനുഭവപ്പെട്ടതായും അവര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ദെസ് മൊയ്നസിൽ നടത്തിയ റാലിയിൽ പങ്കെടുക്കവെ ബാരണ്‍ സുഖം പ്രാപിച്ചുവെന്ന് ട്രംപും വ്യക്തമാക്കിയിരുന്നു. സ്കൂളുകള്‍ തുറക്കുന്നതിന് ഒരു ഉദാഹരണമായാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്.
‘മകന് രോഗം ഉണ്ടെന്ന് അവനറിയാമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം അവന്‍ ചെറുപ്പമാണ്, അവരുടെ രോഗപ്രതിരോധ ശേഷി ശക്തമാണ്. അവര്‍ അതിനെ നേരിടുന്നു. കുട്ടികളെ സ്‌കൂളിലേക്ക് തിരികെ കൊണ്ടുവരിക’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.
Get real time update about this post categories directly on your device, subscribe now.