ശബരിമല: ദിവസം 250 പേര്‍ക്ക് ദര്‍ശനം, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല നട നാളെ തുറക്കുമെന്നും വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്ക് ഒരു ദിവസം ദര്‍ശനം നല്‍കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: തുലാമാസപൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. ദര്‍ശനം സുഗമമായി നടക്കും. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്ക് ഒരു ദിവസം ദര്‍ശനം നല്‍കാം. രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കരുതണം. ഇത് ബുദ്ധിമുട്ടുണ്ടാക്കാനല്ല.

കൊവിഡ് വന്ന് പോയവര്‍ പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. പ്രധാനപ്പെട്ട ചിലത് മല കയറുമ്പോള്‍ വന്നേക്കാം. മല കയറാന്‍ ആരോഗ്യമുണ്ട് എന്ന് വ്യക്തമാക്കുന്നത് നല്ലതാണ്. രോഗമില്ലാത്തവരായാലും കൊവിഡ് കാലത്ത് പലരും വീട്ടില്‍ത്തന്നെ കഴിഞ്ഞവരാണ്. അതിന്റെ ഭാഗമായി പെട്ടെന്ന് മല കയറിയാലും പ്രശ്‌നമുണ്ടാകാം.

പത്ത് വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുവാദമുള്ളത്. വിര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് നടത്തിയപ്പോള്‍ ദര്‍ശനത്തിന് നല്‍കിയ സമയവും തിയതിയും കൃത്യമായി പാലിക്കണം. ദര്‍ശനത്തിന് വരുന്നവര്‍ എല്ലാവിധ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണം. സാനിറ്റൈസര്‍, മാസ്‌ക്, കയ്യുറകള്‍ എല്ലാം കരുതണം. അവ യഥാവിധി ഉപയോഗിക്കണം.

ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കരുത്. നിശ്ചിത അകലം പാലിച്ചേ ദര്‍ശനത്തിന് എത്താവൂ. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമേ ശബരിമലയിലേക്ക് എത്താനാകു. മറ്റെല്ലാ വഴികളും അടച്ചു. മല കയറുമ്പോ മാസ്‌ക് ധരിക്കല്‍ പ്രയാസമാണ്. മറ്റെല്ലാ സമയത്തും മാസ്‌ക് ധരിക്കുകയും വേണം. മല കയറുമ്പോഴും ദര്‍ശനസമയത്തും പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ശബരിമലയില്‍ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി. ഇവിടേക്കുള്ള ജീവനക്കാരെ നിയമിച്ചു. 48 മണിക്കൂര്‍ മുമ്പേയുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ പ്രവേശിപ്പിക്കു. പമ്പയില്‍ കുളിക്കാനാവില്ല. കുളിക്കാന്‍ പ്രത്യേക ഷവറുകളുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News