ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചുള്ള പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ നിരാഹാര സമരം ആറു ദിവസം പിന്നിട്ടു

ജോലി നഷ്ടപ്പെട്ടതില്‍ പ്രതിഷേധിക്കുകയാണ് പെട്രോള്‍ പമ്പ് ജീവനക്കാരിയായിരുന്ന തിരുവനന്തപുരം സ്വദേശിനി പ്രീതാ ബാബു. ജോലി നഷ്ടപ്പെട്ടതി‍ല്‍ പ്രതിഷേധിച്ച് പ്രീത നടത്തുന്ന നിരാഹാര സമരം ആറു ദിവസം പിന്നിട്ടു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പോലീസെത്തി പ്രീതയെ ആശുപത്രിയിലേക്ക് മാറ്റി

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ഇഞ്ചയ്ക്കലിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു മുന്നില്‍ പ്രീത നടത്തുന്ന നിരാഹാര സമരം ആറു ദിവസം പിന്നിട്ടു. ലോക്ക് ഡൗണ്‍കാലത്ത് ശമ്പളം ഇല്ലാതെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനുള്ള പമ്പ് ഉടമയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തതിനാണ് പ്രീതയടക്കം ഏ‍ഴു പേരെ പിരിച്ചു വിട്ടത്.


പിരിച്ചു വിട്ട മറ്റ് 6 പേര്‍ക്കും 10000രൂപ നഷ്ടപരിഹാരം നല്‍കി. എന്നാല്‍ ഒരു കുടുംബത്തിന്‍റെ അത്താണിയായ പ്രീതയ്ക്ക് തന്‍റെ ജോലി നഷ്ടപരിഹാരത്തെക്കാള്‍ വിലപ്പെട്ടതാണ്.

സി.ഐ.ടിയു പ്രീതയ്ക്ക് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ലോക്ക് ഡൗണിന് മുന്‍പുതന്നെ പമ്പില്‍ വില്‍പ്പന കുറഞ്ഞു. അതിനാലാണ് നേരത്തെയുള്ള തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ താല്‍കാലിക ജീവനക്കാരായിരുന്ന പ്രീതയടക്കമു‍ള്ള ഏ‍ഴുപേരെ പിരിച്ചു വിടാന്‍ തീരുമനിച്ചതെന്നാണ് പമ്പ് ഉടമ നല്‍കുന്ന വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here