ഹാൻഡ് സാനിറ്റൈസറിന് തീ പിടിച്ചു; എൻ‌സി‌പി നേതാവ് കാറിനുള്ളിൽ വെന്തു മരിച്ചു

മുംബൈ- ആഗ്ര ഹൈവേയിലെ പിമ്പാൽഗാവ് ബസ്വന്ത് ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു സംഭവം. കാറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് കാരണം ഹാൻഡ് സാനിറ്റൈസറിന് തീ പിടിക്കുന്നതിനിടെ എൻ‌സി‌പി നേതാവ് സഞ്ജയ് ഷിൻഡെ കാറിൽ ജീവനോടെ വെന്തു മരിച്ചു.

പിമ്പാൽഗാവിലേക്കുള്ള യാത്രയിലായിരുന്നു ഷിൻഡെ. കാദ്വ നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.

മുന്തിരിപ്പഴം കയറ്റുമതിക്കാരനായ ഷിൻഡെ നാസിക് ജില്ലയിലെ തന്റെ തോട്ടത്തിലേക്ക് കീടനാശിനികൾ വാങ്ങാനുള്ള യാത്രയിലായിരുന്നു. കാറിലെ ഷോർട്ട് സർക്യൂട്ടാണ് തീപ്പൊരിക്ക് കാരണമായി പറയപ്പെടുന്നത്.

കോവിഡ് പ്രതിരോധത്തിനായി സൂക്ഷിച്ചിരുന്ന ഹാൻഡ് സാനിറ്റൈസറിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നുവെന്നാണ് പോലീസ്‌ നിഗമനം. ഇതോടെ വാഹനത്തിന്റെ സെൻട്രൽ ലോക്കിംഗ് സംവിധാനം തകരാറിലാകുകയും വാതിലുകൾ തുറക്കാൻ തടസ്സപ്പെടുകയും ചെയ്തതോടെയാണ് മരണം സംഭവിച്ചത്.

കാറിനുള്ളിൽ കുടുങ്ങിയ ഷിൻഡെ ജനാലകൾ തുറക്കാൻ ശ്രമിച്ചെങ്കിലും തീ അതി വേഗത്തിൽ പടർന്ന് വലയം ചെയ്യുകയായിരുന്നു. കാറിൽ അഗ്നി പടരുന്നത് കണ്ടെത്തിയ സമീപ പ്രദേശങ്ങളിലെ ഗ്രാമവാസികൾ ഷിൻഡെയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഉടനെ തന്നെ അഗ്നിശമന സേനയെ വിളിച്ചെങ്കിലും ഷിൻഡെയുടെ ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here