‘ബാര്‍ക്കിംഗ് അണ്ടര്‍ പാര്‍ക്കിംഗ്’; രമേഷ് പിഷാരടിയുടെ കിടിലന്‍ ടൈറ്റില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ കലാകാരനാണ് രമേഷ് പിഷാരടി. നര്‍മ്മം കൊണ്ട് മലയാളി മനസ്സുകളെ കീ‍ഴടക്കിയ താരം സോഷ്യല്‍ മീഡിയകളിലും ശ്രദ്ധേയ സാന്നിധ്യമാണ്.

സോഷ്യൽ മീഡിയയിൽ രമേഷ് പിഷാരടി പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ രമേഷ് പങ്കുവയ്ക്കാറുള്ള ടെെറ്റിലുകള്‍ക്കാണ് ആരാധകരേറെ.

പതിവുപോലെ, രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്ന രസകരമായൊരു ടെെറ്റിലാണ് ഇപ്പോള്‍ വെെറലാകുന്നത്.

Posted by Ramesh Pisharody on Thursday, 15 October 2020

‘ബാര്‍ക്കിംഗ് അണ്ടര്‍ പാര്‍ക്കിംഗ്’എന്നാണ് ചിത്രത്തിന് പിഷാരടി നൽകിയ ക്യാപ്ഷൻ. ഒരു പാര്‍ക്കിംഗ് ഏരിയയില്‍ നിറയെ കാറുകള്‍ക്ക് നടുവില്‍ ഒരു നായക്കുട്ടിയെ ലാളിക്കുന്ന പിഷാരടിയുടെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News