സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ചലച്ചിത്രമേഖലയില്‍ നിന്നുള്ള വനിതാകൂട്ടായ്മയായ ഡബ്ല്യൂസിസി ആരംഭിച്ച സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ ആണ് #RefucetheAbuse ‘സൈബര്‍ ഇടം ഞങ്ങളുടെയും ഇടം’.
മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്‍, രഞ്ജിനി ഹരിദാസ്, അന്ന ബെന്‍, സാനിയ ഇയ്യപ്പന്‍, ശ്രിന്റ, കനി കുസൃതി തുടങ്ങിയ താരങ്ങള്‍ ക്യാമ്പയിനുമായി രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ നവ്യ നായരും ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ്. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കൂ, സ്‌നേഹത്തോടെ ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് നവ്യ പറഞ്ഞുവയ്ക്കുന്നത്.
‘ഞാനും നിങ്ങളുമടക്കമുള്ള നമ്മളാരും പൂര്‍ണ്ണരല്ല. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ക്ക് അതീരരുമല്ല. പക്ഷെ, വിമര്‍ശനങ്ങള്‍ അവ എപ്പോഴും നീതിയുക്തവും സംസ്‌കാര ബോധത്തോടെയുള്ളതും ആകേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ചെറിയൊരു ശതമാനം ആളുകള്‍ ഈ സാമാന്യ തത്വം മറന്നുപോകുന്നു. ഇതിനെതിരെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ശക്തമായി പ്രതികരിക്കുക, പ്രതിഷേധിക്കുക. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ഉദ്ദേശശുദ്ധിയോടെ നല്ല വാക്കുകള്‍ കൊണ്ട് വിമര്‍ശിക്കൂ.. സ്‌നേഹത്തോടെ ജീവിക്കൂ.. ജീവിക്കാന്‍ അനുവദിക്കൂ..’- നവ്യ നായര്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.