99 ദിവസങ്ങൾ കൊണ്ട് 10000 കിലോമീറ്റർ; റെക്കോർഡ് നേട്ടം സ്വന്തമാക്കിയ മലയാളി യുവാവ്

99 ദിവസങ്ങൾ കൊണ്ട് 10000 കിലോമീറ്റർ അൾട്രാ മാരത്തോൺ മത്സരത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ മലയാളി യുവാവ് ശ്രദ്ധേയനാകുന്നു. പ്രതിദിനം നൂറിലേറെ കിലോമീറ്റർ ഓടിയാണ് സലീൽ അബ്ദുൾ ഖാദർ പഞ്ചാബ് സ്വദേശിയുടെ റെക്കോർഡ് തകർത്തത്.

ചുക്ക് കാപ്പി വിൽക്കുന്ന ഈ യുവാവിന് സ്വന്തമായി ഒരു ഷൂ പോലും ഉണ്ടായിരുന്നില്ല .പരാധീനതകളുടെ നടുവിലും ഇശ്ചാശക്തി ഒന്ന് കൊണ്ട് മാത്രമാണ് ആറ്റിങ്ങൽ സ്വദേശിയായ സലീലിന് ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത്

പായുന്ന യാഗാശ്വം എന്ന വിളിപ്പേര് എന്ത് കൊണ്ട് സലീൽ അബ്ദുൾ ഖാദറിന് ചേരും . കാരണം 99 ദിവസം കൊണ്ട് 10028 കിലോമീറ്റർ ആണ് ആറ്റിങ്ങൽ സ്വദേശിയായ ഇയാൾ ഓടി തീർത്തത്. HDOR .Com എന്ന വെർച്ചൽ ചാലഞ്ചിംഗ് സൈറ്റിലെ 100 ദിന അൾട്രാ മാരത്തോൺ മൽസരത്തിലാണ് സലീൽ ഇന്ത്യയിലെ ഏറ്റവും വലിയ റെക്കോർഡ് സ്ഥാപിച്ചത്.

പഞ്ചാബ് സ്വദേശിയായ സമീർ സിംഗ് 2017-ൽ സ്ഥാപിച്ച മൂന്ന് വർഷം പഴക്കം ഉള്ള റെക്കോർഡ് ആണ് സലീൽ അബ്ദുൾ ഖാദർ തകർത്തത്. 2017 സമീർ സിംഗ് 9953. 2 കിലോ മീറ്റർ ഓടിയതായിരുന്നു ഈ സൈറ്റിലെ ഏറ്റവും വലിയ റെക്കോർഡ്.

100 ദിവസം കൊണ്ട് പൂർത്തീകരിക്കേണ്ട മൽസരം 99 ദിവസം കൊണ്ട് ആണ് സലീൽ പൂർത്തിയാക്കിയത്. ജൂൺ 27 ന് ആരംഭിച്ച ഓട്ടം ഒക്ടോബർ 4ന് ആണ് അവസാനിച്ചത്. ഈ ഓട്ടത്തിൻ്റെ മൽസര രീതികൾ പുതുമയുള്ളതാണ് . 100 ദിവസത്തിനുള്ളിൽ 10000 കിലോമീറ്റർ ഓടണം. ഒരു കിലോമീറ്റർ ഓടാൻ ചുരുങ്ങിയത് മൂന്ന് മിനിറ്റ് എടുക്കാം , പരമാവധി 20 മിനിറ്റും .മൽസരം നടത്തു HDOR .com എന്ന വെർച്ചൽ സൈറ്റ് സ്ട്രാവാ .com എന്ന മറ്റൊരു ആപ്പുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.

ഈ ആപ്പ് ഫോണിൽ ഓണാകുന്നതോടെ മൽസരം ആരംഭിക്കും . അത്ലറ്റ് എത്ര കിലോ മീറ്റർ ഓടി , എത്ര നേരം വിശ്രമിച്ചു എന്നതടക്കം ഉള്ള എന്ന വിവരങ്ങളും ഈ ആപ്പിലൂടെ മൽസരത്തിൻ്റെ നടത്തിപ്പുകാർക്ക് അറിയാൻ കഴിയും .പ്രതിദിനം 12 മണിക്കൂർ വരെ ഓടിയാണ് താൻ ഈ നേട്ടം കരസ്ഥമാക്കിയതെന്ന് സലീൽ അബ്ദുൾ ഖാദർ അവകാശപ്പെട്ടു

സലിലിൻ്റെ കുടുംബം ആറ്റിങ്ങൽ അവണാഞ്ചേരിയിൽ ആണെങ്കിലും വളർന്നതും ,പഠിച്ചതും തമിഴ്നാട്ടിലാണ്. ചുക്ക് കാപ്പി വിറ്റാണ് ഇയാൾ ഓടാൻ ഉള്ള പണ ചിലവ് കണ്ടെത്തിയത്. ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി റിട്ടയേഡ് പോലീസുകാരനായ നൗഷാദ് വാങ്ങി നൽകിയ 2000 രൂപ വിലയുള്ള ഒരു ഷൂസ് ആയിരുന്നു സലീലിന് ഉണ്ടായിരുന്നത്

കൊല്ലം – ആറ്റിങ്ങൽ ,പെരുമാതുറ ബീച്ച് , ആറ്റിങ്ങൽ കിളിമാനൂർ എന്നീ റൂട്ടകളിലാണ് സലീൽ ഓടിയത് അധികവും .പകൽ ഒരു 42 കിലോമീറ്റർ ഓടും , വിശ്രമിച്ച ശേഷം ബാക്കി ഓടും .ഇതിനിടയിൽ ചുക്ക് കാപ്പി കച്ചവടം നടത്തും . അൾട്രാ മാരത്തോണിൽ ഗിന്നസ് റെക്കോർഡ് നേടണം എന്നാണ് സലീലിൻ്റെ മോഹം. എന്നാൽ പണ ചിലവ് അധികമാണ്. മാത്രമല്ല 7 ഭൂഖണ്ഡങ്ങൾ താണ്ടുന്ന മൽസരം കഠിനമേറിയതാണ്.

മരുഭൂമികളും ,തണുത്തുറഞ്ഞ പ്രദേശങ്ങളിലൂടെയും ഓടി വേണം ഗിന്നസ് ബുക്കിൽ കയറാൻ . സ്പോർട്ട് രംഗത്തെ അതികായരായ കമ്പിനികളുടെ സ്പോൺസർഷിപ്പ് ഉണ്ടെങ്കൽ മാത്രമേ ഈ ലക്ഷ്യം സാധിക്കാൻ സലീലിന് കഴിയു. പരാധീനതകളുടെ നടുവിലും സ്പോർട്ട് രംഗത്തെ ജീവനെ പോലെ കാണുന്ന സലീൽ അബ്ദുൾ ഖാദറിന് ഒരു നല്ല ഷൂവെങ്കിലും ആരെങ്കിലും വാങ്ങി നൽകിയാൽ അത് വലിയ ഉപകാരം ആവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News