അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി എസ് ശിവരാജൻ അറസ്‌റ്റിൽ.
ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പീഡിപ്പിച്ചുവെന്ന മുതലമട സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
ആഗസ്‌ത് 20നാണ് വീട്ടമ്മ ശിവരാജനെതിരെ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയത്. അയൽവാസിയും പൊതുപ്രവർത്തകനുമായ ശിവരാജൻ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ശിവരാജന്റെ ഭാര്യയും മക്കളും ഉണ്ടെന്ന വിശ്വാസത്തിലാണ് വീട്ടിലേക്കുപോയത്.
വീട്ടിൽ കയറിയ ഉടൻ കടന്നുപിടിച്ച് ലൈംഗികമായി പീഡിപ്പിച്ചു. വിവരം പുറത്തു പറഞ്ഞാൽ ഭർത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്നും പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഭയന്നിട്ടാണ് ഇതുവരെ പറയാതിരുന്നതെന്നും സഹിക്കാൻ കഴിയാതായപ്പോഴാണ് പരാതിപ്പെട്ടതെന്നും വീട്ടമ്മ പറഞ്ഞു.
ശിവരാജനെ കേസിൽനിന്ന് ഒഴിവാക്കാൻ കോൺഗ്രസിലെ ഉന്നതനേതാക്കൾ പൊലീസിൽ സമ്മർദം ചെലുത്തിയതായി ആരോപണമുണ്ട്.
ശിവരാജന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഉത്തരവിട്ടു.
തുടർന്ന് വ്യാഴാഴ്ച പകൽ 11.30ന് കൊല്ലങ്കോട് പൊലീസാണ് ശിവരാജനെ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Get real time update about this post categories directly on your device, subscribe now.