പിറന്നാള്‍ ദിനത്തിലും ആടുജീവിതത്തിന്‍റെ മധുരം; പ്രിഥ്വിരാജിന് സുപ്രിയയുടെ പിറന്നാള്‍ സര്‍പ്രൈസ്

മലയാളി പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ 38-ാം ജന്മദിനമാണ് ഇന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും സുഹൃത്തുക്കളുമെല്ലാം.

പൃഥ്വിയ്ക്കായി ഒരു സർപ്രൈസ് കേക്ക് തന്നെയാണ് സുപ്രിയ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആരാധകരും സിനിമാലോകവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ തീമിലാണ് കേക്കും ഒരുക്കിയിരിക്കുന്നത്.

View this post on Instagram

#Nabeel 😃 If you know you know! ❤️🐏

A post shared by Prithviraj Sukumaran (@therealprithvi) on

കൊച്ചിയിലെ ദ ഷുഗർ ഷിഫ്റ്റർ ബേക്കേഴ്സ് ആണ് സുപ്രിയയുടെ നിർദ്ദേശപ്രകാരം ഈ വേറിട്ട കേക്ക് ഒരുക്കിയിരിക്കുന്നത്.

പൃഥ്വിയിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള സുപ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടുകയാണ്. “എല്ലാ ഉയർച്ച താഴ്ചകളിലും നമ്മുടെ പ്രണയത്തിന്റെ സൗഖ്യം പങ്കിടാൻ കഴിയട്ടെ,” എന്നാണ് സുപ്രിയ കുറിക്കുന്നത്.

സുപ്രിയയെ കൂടാതെ ഇന്ദ്രജിത്തും പൂർണിമയും നസ്രിയയുമെല്ലാം പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
“ജന്മദിനാശംസകൾ പ്രിയ സഹോദരാ… നമ്മുടെ ഈ സൗഹൃദം ഞാനിഷ്ടപ്പെടുന്നു, നിങ്ങളെനിക്ക് കുടുംബം പോലെയാണ്, എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും…. എനിക്കൊരിക്കലും ഇല്ലാതെ പോയ ബിഗ് ബ്രദർ.

നിങ്ങളായിരിക്കുന്നതിന് നന്ദി, ഒരിക്കലും മാറരുത്. എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. നിങ്ങളെയും സുപ്പുവിനെയും അല്ലിയേയും സ്വന്തമെന്ന പോൽ സ്നേഹിക്കുന്നു. മനോഹരമായൊരു വർഷമാവട്ടെ ബ്രദർ,” നസ്രിയ കുറിച്ചതിങ്ങനെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here