മലയാളിയുടെ പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ

മലയാളിക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബത്തിലെ ഇളയ ആള്‍. സംവിധായകനാകാന്‍ കൊതിച്ച് അപ്രതീക്ഷിതമായി, നടനായി മാറിയ പൃഥ്വിരാജ്.

വരും വര്ഷം എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്നറിയാതെ പൃഥ്വിരാജ് എന്ന നടന്‍
അഭിനയത്തിന്റെ മാസ്മരികതയിലേക്ക് കീഴടങ്ങുകയായിരുന്നു. സ്വഭാവത്തിലും, നിലപാടുകളിലും രൂപത്തിലുമൊക്കെ അച്ഛന്റെ അംശം ചിലരൊക്കെ പൃഥ്വിരാജില്‍ കണ്ടുമുട്ടുമ്പോള്‍ അച്ഛന് വഴങ്ങാത്ത ഡാന്‍സും പാട്ടും പൃഥ്വിരാജ് നിസാരമായി കൈകാര്യം ചെയ്തു.

സിനിമകള്‍ തിരഞ്ഞെടുക്കാന്‍, തിരക്കഥകളെ അളക്കാന്‍ പൃഥ്വിരാജ് എന്ന നടന് അധിക സമയം വേണ്ടി വന്നില്ല.

മാസ്സ് ഓഡിയന്‌സിന് വേണ്ടതെല്ലാം നല്കാന്‍ പൃഥ്വിരാജ്‌നായി. നന്ദനം, മെമ്മറീസ്, ക്ലാസ്സ് മേറ്റ്‌സ്, മുംബൈ പോലീസ്, ചോക്ലേറ്റ്, സ്വപ്നകൂട്, തിരക്കഥ, അയാളും ഞാനും, അനന്തഭദ്രം തമ്മില്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ പെട്ടെന്ന് ഓര്‍മ്മവരും.

ബോക്സ് ഓഫീസ് ഹിറ്റുകള്‍ക്കൊപ്പവും നല്ല സിനിമകളെയും പൃഥ്വിരാജ് ചേര്‍ത്ത് പിടിച്ചു. സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്ദീന്‍, അകലെ, വീട്ടിലേക്കുള്ള വഴി തലപാവ് തുടങ്ങി എത്ര സിനിമകള്‍.

കഥാപാത്രങ്ങള്‍ക്കായി രൂപ പരിവേഷങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ യുവാക്കളെ ഹരം കൊള്ളിച്ചു. നായകനായും ആക്ഷന്‍ ഹീറോ ആയും കസറുമ്പോഴും കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും പൃഥ്വിരാജ് പ്രേക്ഷകരുടെ കൈയ്യടി നേടി.

സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചതോടെ പൃഥ്വിരാജിനെ തേടി പലതരം വിവാദങ്ങളും ട്രോളുകളും എത്തി.

നടനില്‍ നിന്നും സ്വയം ഒരു സംവിധായകനായി പൃഥ്വിരാജ് മലയാളികളെ വീണ്ടും ഞെട്ടിച്ചു. മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന ലൂസിഫറിലൂടെ ഒരു വലിയ താരനിരയുടെ നെടും തൂണാകാന്‍ പൃഥ്വിക്ക് കഴിഞ്ഞു.

സോഷ്യല്‍ മീഡിയക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പൃഥ്വിരാജ്. എഫ് ബിയിലും ഇന്‍സ്റ്റയിലും വലിയ ഫോള്ളോവെര്‍സ് ആണുള്ളത്.

പ്രിയപ്പെട്ട നടനും സംവിധയകനും പിറന്നാള്‍ ആശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News