ഹൈക്കോടതിയുടെ താക്കീത്; നികുതി അടച്ച് രജനീകാന്ത്

കല്യാണ മണ്ഡപത്തിന്റെ നികുതി അടച്ച് നടന്‍ രജനീകാന്ത്. ലോക്ഡൗണ്‍ കാരണം കല്യാണ മണ്ഡപത്തില്‍ നിന്നും വരുമാനമില്ലെന്നും നികുതി ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി രജനീകാന്തിനെ താക്കീത് ചെയ്തോടെയാണ് നികുതിയടച്ചത്. നേരത്തെ ഹര്‍ജി പിന്‍വലിച്ചിരുന്നു.

നികുതി ഒഴിവാക്കി തരണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് തെറ്റായി പോയെന്ന് രജനീകാന്ത് പ്രതികരിച്ചു. അനുഭവം പാഠമാണെന്നും രജനീകാന്ത് പറഞ്ഞു. മാര്‍ച്ച് മുതല്‍ ഓഗസ്ത് വരെയുള്ള മാസങ്ങളിലെ നികുതി കുടിശ്ശികയായ 6.5 ലക്ഷം രൂപ അടയ്ക്കണമെന്നായിരുന്നു ചെന്നൈ കോര്‍പ്പറേഷന്റെ നിര്‍ദേശം.

കോര്‍പറേഷന്‍ അധികൃതര്‍ക്ക് ഹര്‍ജിക്കാരന്‍ നിവേദനം നല്‍കിയത് കഴിഞ്ഞ മാസം 23നാണ്. മറുപടിക്ക് കാക്കാതെ തിരക്കിട്ട് കോടതിയിലേക്ക് വന്നതെന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു. താങ്കളുടെ നിവേദനം തീര്‍പ്പാക്കണമെന്ന് കോര്‍പറേഷന്‍ അധികൃതരോട് നിര്‍ദേശിക്കുന്നതല്ലാതെ കോടതിക്ക് മറ്റ് ജോലികളില്ലെന്നാണോ കരുതുന്നതെന്നും ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചിരുന്നു. സമയം പാഴാക്കുകയാണോ എന്ന് ചോദിച്ച കോടതി, ചെലവ് സഹിതം പരാതി തള്ളുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News