ആരോഗ്യമുള്ള ചെറുപ്പക്കാര്‍ കൊവിഡ് വാക്‌സിന് വേണ്ടി 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൗമ്യാ സ്വാമിനാഥന്‍

ജനീവ: ചെറുപ്പക്കാരും ആരോഗ്യമുള്ളവരും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി 2022 വരെ കാത്തിരിക്കാന്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍.

സൗമ്യാ സ്വാമിനാഥന്‍ പറയുന്നു: ജനുവരി ഒന്നിനോ ഏപ്രില്‍ ഒന്നിനോ ഞാന്‍ ഒരു വാക്‌സിന്‍ എടുക്കും. അതു കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്ന് ആളുകള്‍ ചിന്തിക്കുന്ന പ്രവണതയുണ്ട്. എന്നാല്‍ അത് അങ്ങനെയല്ല. ധാരാളം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവരും. പക്ഷേ ഒരു വാക്‌സിന്‍ ലഭിക്കുന്നതിന് ഒരു ശരാശരി വ്യക്തി, ആരോഗ്യവാനായ, ചെറുപ്പക്കാരന് 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു.

നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വളരെ പെട്ടെന്ന് ഫലപ്രദമായൊരു വാക്‌സിന്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്. ആളുകള്‍ ആര്‍ജിത പ്രതിരോധ ശേഷിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍, വാക്‌സിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്നും 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞാലേ രോഗവ്യാപനം തടയാനാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News