38 വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ ഇറങ്ങിയ പടി മകന്‍ തിരിച്ച് കയറുമ്പോള്‍

കേരള രാഷ്ട്രീയത്തില്‍ എറ്റവും കൂടുതല്‍ പിളര്‍പ്പുകള്‍ കണ്ട രാഷ്ട്രീയ കക്ഷിയാണ് കേരളാ കോണ്‍ഗ്രസ്. ഇടതുപക്ഷത്തോടും വലതുപക്ഷത്തോടും ഒപ്പം രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള കേരളാ കോണ്‍ഗ്രസ് മധ്യകേരളത്തിലെ ക്രിസ്തീയ-കര്‍ഷക വോട്ടുകളില്‍ നിര്‍ണായക സ്വാധീനമുള്ളകക്ഷിയാണ്. 1979ലെ പിളര്‍പ്പിന് ശേഷം കെഎം മാണിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കേരള കോണ്‍ഗ്രസ് എം 1980 ല്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. 80ലെ ആദ്യ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ-നിയമ മന്ത്രിയായി കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായി കെഎം മാണി അധികാരമേറ്റു. 1982 പ്രതിപക്ഷ ഉപചാപക സംഘം സൃഷ്ടിച്ച ക്രമസമാധാന തകര്‍ച്ചയെന്ന ആരോപണത്തില്‍ വീണ് ആന്റണി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കേരളാ കോണ്‍ഗ്രസും എല്‍ഡിഎഫ് വിട്ടു.

38 വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ ഇറങ്ങിപ്പോയ വഴിയാണ് മകന്‍ ജോസ് കെ മാണി ഇന്ന് തിരിച്ചു നടക്കുന്നത്. 38 വര്‍ഷങ്ങള്‍ കൊണ്ട് എല്‍ഡിഎഫിലും യുഡിഎഫിലും രാഷ്ട്രീയ ബലാബലത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നു. യുഡിഎഫില്‍ തുടര്‍ന്ന 38 വര്‍ഷവും ഒരു രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ എന്ത് ഗുണമാണ് കേരളാ കോണ്‍ഗ്രസിനുണ്ടായതെന്നും വിലയിരുത്തേണ്ടതുണ്ട്. പലകക്ഷികളും കോണ്‍ഗ്രസ് വിട്ടപ്പോഴും യുഡിഎഫിന് ഒപ്പം നിന്ന കേരളാ കോണ്‍ഗ്രസിനെ പക്ഷെ ചില നേതാക്കളിലേക്ക് മാത്രം ചുരുക്കി ഒരു രാഷ്ട്രീയ കക്ഷിയെന്ന നിലയിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്വാഭാവിക വളര്‍ച്ചയെപ്പോലും പരോക്ഷമായി തടയുന്ന നിലപാടുകളാണ് യുഡിഎഫും പ്രത്യേകിച്ച് കോണ്‍ഗ്രസും സ്വീകരിച്ചത്.

മുഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ വോട്ട്ബാങ്കുകളില്‍ പ്രത്യേകിച്ച് ക്രിസ്തീയ കര്‍ഷക ജനവിഭാഗങ്ങളില്‍ ഉണ്ടായേക്കാവുന്ന വിള്ളലുകളാണ് ഇതിനവരെ പ്രേരിപ്പിച്ചതെന്നും വിലയിരുത്താം. മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ബാന്ധവത്തിന് കോണ്‍ഗ്രസും യുഡിഎഫും കൊടുത്ത സമ്മാനമാണ് ബാര്‍ കോഴ അഴിമതി. ബാര്‍ കോഴ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ യുഡിഎഫ് സംവിധാനം തകരും എന്ന കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം ആരോപണം ആരുടെ സൃഷ്ടിയായിരുന്നു എന്നതിന് വ്യക്തമായ തെളിവാണ്. കെഎം മാണി തന്നെ ബാര്‍കോഴ ആരോപണത്തില്‍ യുഡിഎഫ് നേതാക്കളുടെ പങ്കിനെക്കുറിച്ച് സംസാരിച്ചതും ശ്രദ്ധേയമാണ്.

Split in Kerala Congress(M), Jose K Mani 'elected' chairman | India News,The Indian Express

എല്ലാ അവഗണനകളും ചതിക്കുഴികളും കടന്ന് യുഡിഎഫ് ബന്ധമുപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് കേരളാ കോണ്‍ഗ്രസ് എം തിരിച്ചെത്തുന്ന പുതിയ കാലത്തെ രാഷ്ട്രീയ പരിസ്ഥിതി എല്‍ഡിഎഫ് അതിന്റെ ചരിത്രത്തിലെ തന്നെ തിളക്കമേറിയ ഒരു കാലഘട്ടത്തെ അഭിമുഖീകരിക്കുമ്പോഴാണ് 80 ല്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ ഉള്‍പ്പെടെ പ്രതിപക്ഷം അടര്‍ത്തിയെടുത്ത കാലം എല്‍ഡിഎഫും യുഡിഎഫും ഒരു രാഷ്ട്രീയ മുന്നണിയെന്ന നിലയില്‍ രാഷ്ട്രീയ ബന്ധങ്ങള്‍ ആറ്റിക്കുറുക്കിയെടുക്കുന്ന കാലമായിരുന്നു.

Jose K Mani announces decision to join LDF, to resign as Rajya Sabha MP | Kerala News | English Manorama

മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം എല്‍ഡിഎഫ് അതിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തിളക്കമേറിയ ഒരു കാലഘട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ കേരളത്തിന്റെ തന്നെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു മുന്നണിക്ക് തുടര്‍ഭരണത്തിന് എറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ഒരു കാലഘട്ടത്തിലാണ്. അതേസമയം കേരളാ കോണ്‍ഗ്രസ് കൂടെ മുന്നണി വിട്ടതോടെ യുഡിഎഫ് ചരിത്രത്തിലെ എറ്റവും ദുര്‍ഘടമായ കാലഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഐക്യമുന്നണി കടലാസ് സംവിധാനം മാത്രമാവുന്നു. ഐക്യമുന്നണിയും കോണ്‍ഗ്രസും മൃദുഹിന്ദുത്വ- വര്‍ഗീയ നിലപാടുകള്‍കൊണ്ട് അടിത്തറയില്ലാത്ത സംവിധാനമായി അധഃപ്പതിക്കുന്ന പുതിയ രാഷ്ട്രീയ ചുറ്റുപാടിലാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനമെന്നതും രാഷ്ട്രീയ കൗതുകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here