ചാനല്‍ കാണുന്നതിന് നേരിട്ട് പണം നല്‍കി; റിപ്പബ്ലിക് ടിവിക്ക് കുരുക്ക് മുറുകുന്നു

ടി.ആര്‍.പി. തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവിക്കെതിരെ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി. ചാനല്‍ കാണുന്നതിനായി നേരിട്ട് പണം നല്‍കിയെന്നാണ് മൊഴി. നാല് പേരാണ് മൊഴി നല്‍കിയിരിക്കുന്നത്. റേറ്റിംഗ് തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്കെതിരെയുള്ള കേസില്‍ ഇവരെ സാക്ഷികളാക്കിയേക്കും.

മൊഴി നല്‍കിയവരില്‍ മൂന്ന് പേര്‍ റിപ്പബ്ലിക് ടിവി നേരിട്ട് പണം തന്നുവെന്നാണ് മജിസ്ട്രേറ്റിനെ അറിയിച്ചിരിക്കുന്നത്. നാലാമത്തെ സാക്ഷി ബോക്സ് സിനിമയ്ക്കെതിരെയും സമാനമായ മൊഴി നല്‍കി. മൂന്ന് സാക്ഷികള്‍ റിപ്പബ്ലിക് ചാനലിനെതിരെ മൊഴി നല്‍കിയതായി കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് സ്ഥിരീകരിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വിടാന്‍ അദ്ദേഹം തയ്യാറായില്ല.

പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനെതിരെ റിപ്പബ്ലിക് ടിവി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയിലാണ് റിപ്പബ്ലിക് ടിവിക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേയായിരുന്നു ഇക്കാര്യം ഉന്നയിച്ചത്. കേസ് അട്ടിമറിക്കാന്‍ റിപ്പബ്ലിക് ടിവി ശ്രമിക്കുന്നുവെന്ന് മുംബൈ പൊലീസ് ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News