ഗതാഗത നിയമലംഘനം: ഇ-ചലാന്‍ വഴി കോഴിക്കോട് സിറ്റി പൊലീസിന് ലഭിച്ചത് 13 ലക്ഷം

കോഴിക്കോട്: ഗതാഗത നിയമലംഘനത്തിന്റെ പിഴ അടക്കാനുള്ള ഇ-ചലാന്‍ സംവിധാനം വഴി മാത്രം കോഴിക്കോട് സിറ്റി പൊലീസിന് ലഭിച്ചത് 13 ലക്ഷം രൂപ. മൂന്നാഴ്ചക്കിടെയാണ് ഇത്രയും തുക പിഴയായി ലഭിച്ചത്. സെപ്റ്റംബര്‍ 22നാണ് പിഴയടക്കാന്‍ ഇ-ചലാന്‍ സംവിധാനം ആരംഭിച്ചത്. അന്ന് തന്നെ 225 പേരില്‍ നിന്നായി 1,00,750 രൂപ ഈടാക്കിയിരുന്നു.

സെപ്തംബര്‍ 22 മുതല്‍ അയ്യായിരത്തോളം നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പരിശോധനകളും നടപടിയും കര്‍ശനമാക്കുമെന്നും നോര്‍ത്ത് ട്രാഫിക് അസി.കമ്മീഷണര്‍ പി.കെ രാജു പറഞ്ഞു.

കറന്‍സിരഹിത നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഇ-ചലാന്‍ നടപ്പിലാക്കിയത്. ക്രമക്കേടുകളും പിഴത്തുക കുടിശികയാകുന്നതും തടയാന്‍ ഇ-ചലാന്‍ സഹായകമാകുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.

നിയമം ലംഘിക്കുന്നവര്‍ പിടിയിലാകുന്ന സ്ഥലത്ത് നിന്നും പി.ഒ.എസ് സംവിധാനം വഴിയാണ് പിഴ ഈടാക്കുന്നത്. മുന്‍കാല പിഴകള്‍ കൂടി കണ്ടെത്താനും ഈടാക്കാനും സാധിക്കുന്ന തരത്തിലാണ് ഈ ഓണ്‍ലൈന്‍ സംവിധാനം.

ഇ-പോസ് ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പറും വാഹനത്തിന്റെ നമ്പറും നല്‍കിയാല്‍ ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് ഇതില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ളത്. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇന്റര്‍നെറ്റ് ബാങ്കിംഗോ ഉപയോഗിച്ച് ഓണ്‍ലൈനായി പിഴയടക്കാനുമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News