പിജെ ജോസഫിനും മോന്‍സി ജോസഫിനുമെതിരെ സ്പീക്കറുടെ നോട്ടീസ്

വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് പങ്കെടുത്തതിന് എം എല്‍ എമാരായ പി ജെ ജോസഫിനും മോന്‍സി ജോസഫിനുമെതിരെ സ്പീക്കറുടെ നോട്ടീസ്.

കൂറ് മാറ്റ നിരോധന നിയമപ്രകാരം റോഷി അഗസ്റ്റില്‍ നല്‍കിയ പരാതിയിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മോന്‍സ് ജോസഫ് നല്‍കിയ പരാതിയും പരിശോധിക്കുമെന്നും രാഷ്ട്രീയ വിവാദമുണ്ടാകുമെന്ന് കരുതി കര്‍ത്തവ്യത്തില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്നും സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.

വിപ്പ് ലംഘിച്ചു എന്ന് കാട്ടി ആദ്യം പരാതി നല്‍കിയത് റോഷി അഗസ്റ്റില്‍ എം എല്‍ എയാണ് അതിനാലാണ് അദ്യപരിഗണന. ഈ പരാതിയിന്മേല്‍ കൂറ് മാറ്റ നിരോധന നിയമ പ്രകാരം സ്പീക്കര്‍ എം എല്‍ എ മാരായ പി ജെ ജോസഫിനും മോന്‍സ് ജോസഫിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. എന്നാല്‍ മോന്‍സ് ജോസഫ് നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചെന്നും പരിശോധിക്കുമെന്നും സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് വിപ്പ് റോഷി അഗസ്റ്റിനാണ്. രാഷ്ട്രീയ വിവാദമുണ്ടാകുമെന്ന് കരുതി കര്‍ത്തവ്യത്തില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്നും ഭരണഘടനപ്രാകരമുള്ള നടപടിയെ എടുക്കുള്ളുവെന്നും സ്പീക്കര്‍ പറഞ്ഞു.താമസിക്കാതെ നടപടിയുണ്ടാകുമെന്നും ഇതില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News