കടുകട്ടി ഇംഗ്ലീഷില്‍ പൃഥ്വിരാജിന് പിറന്നാള്‍ ആശംസയറിയിച്ച് രമേഷ് പിഷാരടി; ട്യൂഷന്‍ മാഷ് ശശി തരൂരാണോയെന്ന് സോഷ്യല്‍മീഡിയ

മലയാളികളുടെ പ്രിയ നടന്‍ പൃഥ്വിരാജിന്‍റെ പിറന്നാള്‍ ദിനമാണ് ഇന്ന്. പൃഥ്വിരാജിന് ആശംസയറിച്ച് നിരവധി സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയെങ്കിലും കൂട്ടത്തില്‍ താരമായത് ജനപ്രിയതാരം രമേഷ് പിരാടിയാണ്.

ഇംഗ്ലീഷ് പ്രിയം കൊണ്ട് കുപ്രസിദ്ധയാര്‍ജിച്ച പൃഥ്വിയ്ക്ക് ജന്മദിനത്തില്‍ കടുകട്ടി ഇംഗ്ലിഷില്‍ പിറന്നാള്‍ ആശംസയറിയിച്ചാണ് പിഷാരടി ആരാധകരെ ഞെട്ടിച്ചത്. ചിരിയുണര്‍ത്തുന്ന ആശംസയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്.

Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you എന്നാണ് രമേഷ് പിഷാരടിയുടെ പിറന്നാള്‍ ആശംസിച്ചത്.

Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you.😎

Posted by Ramesh Pisharody on Friday, 16 October 2020

ഫെയ്സ്ബുക്ക് പോസ്റ്റ് വെെ‍‍റലയതോടെ വാക്കുകളുടെ അര്‍ത്ഥം ചോദിച്ചുകൊണ്ട് നിരവധി കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. മറ്റു ചിലരാകട്ടെ രമേഷ് പിഷാരടിയുടെ ട്യൂഷന്‍ മാഷ് ശശി തരൂര്‍ ആണോ?, ശശി തരൂരിന് പഠിക്കുകയാണോ എന്നൊക്കെയാണ് ചോദിച്ചത്.

കൂട്ടത്തിലൊരാള്‍ ആശംസയ്ക്ക് താഴെയായി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ വാക്കുകളുടെ അര്‍ത്ഥം കണ്ടെത്തി പോസ്റ്റ് ചെയ്തു. ‘നിങ്ങളെപ്പോലുള്ള ഒരു സഹപ്രവര്‍ത്തകന് ആനന്ദദായകവും ഉന്മേഷദായകവും ജന്മദിനവുമായുള്ള ജന്മദിനത്തിനായി ധാരാളം ആശംസകള്‍ അയയ്ക്കാനുള്ള എന്റെ ഭാഗ്യം’, എന്നായിരുന്നു ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ പറഞ്ഞുകൊടുത്ത അര്‍ത്ഥം.

ഈ കമന്‍റിന് താഴെ മറു കമന്റുമായി രമേഷ് പിഷാരടിയും രംഗത്തെത്തി. ‘കെള്ളാം മോനേ ഞാന്‍ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല’ എന്നായിരുന്നു രമേഷിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News