കാന്‍സറിനെ തോല്‍പ്പിച്ച് സഞ്ജയ് ദത്ത് തിരിച്ചെത്തി

കാന്‍സര്‍ മൂലം ചികിത്സയിലായിരുന്ന സഞ്ജയ് ദത്ത് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തി. ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 ലൊക്കേഷനില്‍ തിരിച്ചെത്തിയതിന്റെ ഫോട്ടോ താരം തന്നെ ആരാധകര്‍ക്കായി പങ്കുവച്ചു.

View this post on Instagram

Gearing up for #Adheera!⚔️ #KGFChapter2

A post shared by Sanjay Dutt (@duttsanjay) on

കഴിഞ്ഞ ഓഗസ്റ്റിലാണ് അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. സിനിമയില്‍ നിന്നും താല്‍ക്കാലിക ഇടവേള എടുക്കുന്നുവെന്ന് രോഗവിവരം അറിഞ്ഞ ശേഷം സഞ്ജയ് ദത്ത് വെളിപ്പെടുത്തിയിരുന്നു. വിദേശത്തും മുംബൈയിലുമായാണ് അദ്ദേഹം ചികിത്സ നേടിയത്.

താരം വീണ്ടും തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകരും. ഈ പ്രായത്തിലും സിനിമയോടും ജീവിതത്തോടുമുള്ള അദ്ദേഹത്തിന്റെ ആവേശം മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്ന് സിനിമാപ്രേമികളും പറയുന്നു. അതേസമയം കെജിഎഫ് 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ അവസാനഘട്ടചിത്രീകരണത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News