ഊട്ടിയിലെ അവധിയാഘോഷങ്ങള്‍ ക‍ഴിഞ്ഞ് മടങ്ങിയെത്തി സായി പല്ലവിയും സഹോദരിയും: വീഡിയോ വൈറൽ

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മലയാളികള്‍ക്കിടയില്‍ മലരായി പേരെടുത്ത സായി പല്ലവി. അടുത്തിടെ താരത്തിന്‍റേതായി നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും അവധിയെടുത്ത് സഹോദരി പൂജ കണ്ണനൊപ്പം ഊട്ടിയിൽ ചിലവ‍ഴിച്ചതിന്‍റെ ചിത്രങ്ങളാണ് സായി പല്ലവി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഊട്ടി, കോട്ടഗിരി എന്നിവടങ്ങളില്‍ അ‍വധിക്കാലം ആഘോഷിച്ച താരം യാത്രയുടെ ചിത്രങ്ങൾ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അവധി കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ സായിയുടെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നത്. ഈ വിഡിയോയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

നാഗചൈതന്യ നായകനാകുന്ന ലവ് സ്റ്റോറിയാണ് സായി പല്ലവിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. ചിരഞ്ജീവി നായകനാകുന്ന ചിത്രമാണ് മറ്റൊരു പ്രോജക്ട്. തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്കായ ഈ സിനിമയില്‍ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ച കഥാപാത്രമായാണ് സായി പല്ലവി എത്തുന്നത്.

ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടൻ ടൊവിനോ തോമസ്സും എത്തുന്നുണ്ട്. കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നതും ടൊവിനോ തന്നെയാണ്. 2015 ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. വരലക്ഷ്മി ശരത്കുമാറാണ് മറ്റൊരു നായിക. റൊമാൻറിക് ആക്ഷൻ വിഭാഗത്തിലാണ് ചിത്രം. ആദ്യ ഭാഗത്തിൽ കാജൽ അഗർവാളായിരുന്നു നായിക.

ഡിസംബറിൽ പുറത്തിറങ്ങുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ധനുഷിന്റെ വണ്ടർബാർ പ്രൊഡക്ഷൻസ് ആണ്. യുവൻ ശങ്കർ രാജയുടേതാണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here