സര്‍പ്രെെസുകളുമായി പ്രിയപ്പെട്ടവര്‍; ജന്മദിനാഘോഷത്തിന്റെ വീഡിയോ പങ്കുവച്ച് അഹാന കൃഷ്ണ

സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി അഹാന കൃഷ്ണ. ഒക്ടോബര്‍ 13 നായിരുന്നു താരത്തിന്റെ ജന്മദിനം.

വീട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ആഘോഷമാക്കി മാറ്റിയ പിറന്നാളിന്‍റെ ആഘോഷക്കാഴ്ചകൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് അഹാന ഇപ്പോള്‍. പിറന്നാൾ ദിനത്തിൽ തന്നെ തേടിയെത്തിയ സർപ്രൈസുകളെയും സമ്മാനങ്ങളെയും ആശംസകളെയും കുറിച്ചാണ് വീഡിയോയില്‍ അഹാന പറയുന്നത്.

പിറന്നാൾ തലേന്ന് അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം വീട്ടിലും തുടര്‍ന്ന് പിറന്നാൾ ദിനത്തിൽ കോട്ടയത്ത് പുതിയ ചിത്രം ‘നാൻസി റാണി’യുടെ ലൊക്കേഷനിലുമായിട്ടായിരുന്നു ആഘോഷങ്ങൾ. ഇതിന്റെ വിശേഷങ്ങളും കാഴ്ചകളുമാണ് അഹാന വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ് ഈ വീഡിയോ ഇപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News