അന്നും ഇന്നും തനിക്കാരാധന ലാലേട്ടനോടും മമ്മൂക്കയോടും :പൃഥ്വിരാജ്

യുവതാരം ,സംവിധായകൻ പൃഥ്വിരാജ്ന്റെ പിറന്നാൾ ആണിന്.സോഷ്യൽ മീഡിയ വളരെ ആഘോഷപൂർവമാണ് പൃഥ്വിരാജ് ന്റെ പിറന്നാൾ ആഘോഷിച്ചത് ചെറുപ്പകാലം മുതൽ സിനിമയെ സ്നേഹിച്ചിരുന്നു എന്ന് പൃഥ്വിരാജ് പറയുന്ന ഒരു അഭിമുഖം ഇപ്പോൾ ശ്രദ്ധ നേടുന്നു എല്ലാ കുട്ടികളെയും പോലെ സിനിമ ഭയങ്കര ഇഷ്ട്ടമുള്ള ആളായിരുന്നു താനെന്നും എങ്ങനെ അത് സ്‌ക്രീനിലെത്തുന്നു എന്നത് വലിയ കൗതുകമായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നുണ്ട് .അന്നും ഇന്നും തനിക്കരാധന ലാലേട്ടനോടും മമ്മൂക്കയുമായിരുന്നു .

നായക നടന്മാരോട് ഭയങ്കര ആരാധന തോന്നുമല്ലോ.എനിക്ക് ഇൻസ്‌പെക്ടർ ബൽറാം കണ്ടിട്ട് മമ്മൂക്കയെ അറിയില്ലായിരുന്നു ബൽറാം അങ്കിളിനെയെ അറിയുമായിരുന്നുള്ളു എന്ന് പൃഥ്വിരാജ് പറയുന്നുണ്ട്.ഇന്ത്യ കണ്ട ഏറ്റവും നല്ല നടന്മാരാണ് രണ്ടുപേരും എന്ന്പൃഥ്വിരാജ് കൂട്ടിച്ചേർത്തു .

നന്ദനം എന്ന ചിത്രം അഭിനയിക്കുമ്പോൾ തന്റെ കരിയർ മാറ്റിമറിക്കാൻ പോകുന്ന ചിത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും ഇപ്പോഴും നന്ദനം എന്ന സിനിമ തന്റെ പ്രിയപ്പെട്ട ചിത്രമാണ്,ഒരിക്കൽ കൂടി അതഭിനയിക്കാൻ താല്പര്യം ഉണ്ടെന്നും പൃഥ്വിരാജ്പറയുന്നു.
അഭിനയത്തിന്റെ തുടക്കകാലത്തു കൈരളി ടീ വി ക്കു നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here