രുചികരമായ പനീർ പോപ്‌കോൺ വീട്ടിൽ തയ്യാറാക്കാം .ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീർ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്

ഇന്ന് നമ്മൾ തയ്യാറാക്കുന്നത് ഒരു പനീർ വിഭവമാണ് ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണ് പനീർ. പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. രണ്ടുതരം പനീറാണുള്ളത്. പാചകം ചെയ്യാൻ എളുപ്പമാണ് എന്നുള്ളതാണ് പനീറിന്റെ ഏറ്റവും വലിയ പ്രത്യേകത.

എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും ഒരു പരിധിവരെ തടയാൻ പനീർ സഹായകമാണ്. മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പനീറിൽ അടങ്ങിയിട്ടുള്ള മിനറൽസ് പ്രതിരോധിക്കുന്നു.
വളരെ പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണം ആയതുകൊണ്ട് തന്നെ കഠിനവ്യായാമത്തിൽ ഏർപ്പെടുന്ന കായികതാരങ്ങൾക്ക് വ്യായാമത്തിനുശേഷം കഴിക്കുന്ന ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്താവുന്നതാണ്. വിറ്റമിൻ ഡി സമൃദ്ധമായതിനാൽ പല്ലിലുണ്ടാകുന്ന പോടിൽ നിന്നും രക്ഷനേടാം. കുട്ടികളുടെ ഭക്ഷണത്തിൽ പനീർ തീർച്ചയായും ഉൾപ്പെടുത്താം.

ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ആരോഗ്യഭക്ഷണമായ പനീർ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും സഹായകമാണ്. പ്രായമായവരുടെ തൊലിയിൽ ഉണ്ടാക്കുന്ന ചുളിവുകൾ മാറ്റുന്നതിനും തലമുടിയുടെ വളർച്ചയ്ക്കും പനീറിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ ബി നല്ലതാണ്.

ഇന്ന് നമ്മൾ തയ്യാറാക്കുന്നത് പനീർ പോപ്‌കോൺ

ആവശ്യമുള്ളത്
 1)പനീർ
 2)കോൺ ഫ്ലേക്സ്
 3)ഓയിൽ
 4)കോൺ ഫ്ളർ
 5)മൈദ
 6)കാശ്മീരി ചില്ലി പൗഡർ
 7)ഇഞ്ചി അരച്ചത്
 8)ഉള്ളി അരച്ചത്
 9)ഇറ്റാലിയൻ സീസണിങ്
10)ഉപ്പ്
11)കുരുമുളക് പൊടി
12)വാട്ടർ
ഉണ്ടാക്കുന്ന വിധം
 
1.ആദ്യം പനീർ ചെറിയ കഷണങ്ങളാക്കുക.
2.ഒരു പാത്രത്തിൽ കാൽക്കപ്പ് കോൺഫ്ലവർ കാൽ കപ്പ് മൈദ ഒരു സ്പൂൺ കാശ്മീരി ചില്ലി പൗഡർ ഒരു സ്പൂൺ ഇഞ്ചി അരച്ചത് ഒരു സ്പൂൺ ഉള്ളി അരച്ചത് ഒരു സ്പൂൺ ഇറ്റാലിയൻ സീസണിങ് ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.
3.അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക.
4.ഇതിലേക്ക് പനീർ കഷ്ണങ്ങൾ ഇട്ടശേഷം കോൺഫ്ലേക്സ് പൊടിച്ചതിൽ ഇട്ടശേഷം അത് മാറ്റിവെക്കുക.
5.ഇത് 10 മിനിറ്റ് ഫ്രീസറിൽ വെക്കുക.
6. പനീർ മുങ്ങിക്കിടക്കുവാൻ പാകത്തിലുള്ള എണ്ണ ഒഴിച്ച് അത് ചൂടാക്കുക.
7.നന്നായി ചൂടായ എണ്ണയിലേക്ക് പനീർ ഓരോന്ന് ഇട്ടു കൊടുക്കുക.
8.ഇളം ബ്രൗൺ കളർ ആകുമ്പോൾ അത് എണ്ണയിൽ നിന്ന് മാറ്റി വയ്ക്കുകമാറ്റി വയ്ക്കുക.
നമ്മളുടെ സ്വാദിഷ്ടമായ പനീർ പോപ്കോൺ തയ്യാർ.
Ravishankar Pattambi
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here