സാനിറ്റൈസർ കാറിൽ സൂക്ഷിക്കാമോ :സാനിറ്റൈസർ പൊട്ടി തെറിക്കുമോ

കൊറോണവൈറസ് അണുബാധ തടയാൻ കൈകളുടെ ശുചിത്വം പാലിക്കേണ്ടതാണ്. കൈകൾ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച മാർഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. ഇവയുടെ അഭാവത്തിൽ, വൈറസിൽ നിന്നുള്ള സ്വയരക്ഷയ്ക്കായി ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം.നീണ്ടുനിൽക്കുന്ന സംരക്ഷണം നൽകാത്തതു കൊണ്ടുതന്നെ ഓരോ തവണയും ഇതുപയോഗിക്കണം. വെള്ളവും സോപ്പും ലഭിക്കാത്ത സമയത്തു മാത്രമേ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാവൂ. കുറഞ്ഞത് അറുപത് ശതമാനമെങ്കിലും ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണമെന്നും കൈകളിൽ അവ 30 സെക്കന്റ് തടവണമെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) നിർദേശിക്കുന്നു.

Driver disinfection hands with antibacterial sanitizer in car before driving. Coronavirus preventative measure

അടിയന്തിര സാഹചര്യങ്ങളിൽ സോപ്പിനും വെള്ളത്തിനും പകരമായി ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം. സാനിറ്റൈസർ പത്തു മിനിറ്റ് മുൻപ് തടവി എങ്കിൽപ്പോലും ഭക്ഷണം കഴിക്കുന്നതിനും മുഖത്തു സ്പർശിക്കുന്നതിനും മുൻപ് കൈകൾ വൃത്തിയാക്കണം. നിങ്ങൾ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയാണെങ്കിൽ, കൈകളുടെ എല്ലാ ഭാഗവും സ്പർശിക്കുന്ന രീതിയിൽ കൈകൾ വരണ്ടതായി തോന്നും വരെ മുപ്പതു സെക്കന്റ് നേരം നന്നായി തടവണം.

കോവിഡിനൊപ്പം ജീവിക്കുന്ന നമ്മൾ ഇപ്പോൾ യാത്രകളിൽ സാനിറ്റൈസറും മാസ്കും കൈയിലും വാഹനങ്ങളിലുമൊക്കെ സൂക്ഷിക്കാറുണ്ട്.ഹാൻഡ് സാനിറ്റൈസർ ശീലം കുറച്ചു കാലമെങ്കിലും നാം തുടരണം എന്നുള്ളതുകൊണ്ട് ധാരാളം ജനങ്ങൾ സാനിറ്റൈസർ വാങ്ങി കാറുകളിൽ സൂക്ഷിക്കുന്നുണ്ട്. എന്നാൽ കാറിനകത്തെ താപനില വെയിൽ മൂലം കൂടിയാൽ ഹാൻഡ് സാനിറ്റൈസർ പൊട്ടി തെറിക്കുമോ എന്ന തരത്തിൽ സംശയങ്ങൾ ഉണ്ടാകുന്നുണ്ട്.
ഹാൻഡ് സാനിറ്റൈസറുകൾ ധാരാളം രാസവസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന ഗ്രേഡ് സാനിറ്റൈസറുകളിൽ അണുക്കളെ കൊല്ലാൻ നല്ല അളവിൽആൽക്കഹോൾ അടങ്ങിയിരിക്കും. വൈറസ് പടരാതിരിക്കാൻ ആൽക്കഹോൾ സാന്നിദ്ധ്യം നല്ലതാണെങ്കിലും, സാനിറ്റൈസറിലെ സ്പിരിറ്റിന്റെആൽക്കഹോൾ അളവ് കത്തിപ്പിടിക്കാൻ കെൽപ്പുള്ളതാണ്. പ്രത്യേകിച്ചും ചൂട് കൂടുതലുള്ള സമയത്ത്. നല്ല വെയിലത്ത് കാർ നിർത്തിയിടുമ്പോൾ ഇന്റീരിയർ ഉണ്ടാകുന്ന ചൂട് സാനിറ്റൈസർ പൊട്ടിത്തെറിക്കാൻ കാരണമാവും എന്നതാണ് പ്രചാരണത്തിന് പിന്നിൽ .

സാനിറ്റൈസറുകൾ കത്താൻ സാദ്ധ്യതയുള്ളതാണെങ്കിലും അവയ്ക്ക് സ്വമേധയാ തീ പിടിക്കില്ല. അവ പൊട്ടിത്തെറിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. അതെ സമയം ഒരു കുപ്പി ഹാൻഡ് സാനിറ്റൈസർ ഇന്റീരിയർ ചൂടായ ഒരു കാറിനുള്ളിൽ ഉപേക്ഷിക്കുന്നത് തീപിടുത്തത്തിലേക്ക് നയിച്ചേക്കാം. ഒരു ഷോർട്ട് സാർക്യൂട്ടോ മറ്റെന്തെങ്കിലും കാരണം മൂലം തീപിടുത്തമുണ്ടായാൽ മദ്യം അടങ്ങിയ സാനിറ്റൈസറിന്റെ സാന്നിദ്ധ്യം തീ ആളിപ്പടരാൻ കാരണമായേക്കും. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News