ഗ്രൂപ്പ് മാറ്റമെന്ന് സംശയം; ഉമ്മൻചാണ്ടി വഞ്ചകനെന്ന് കെപിസിസി ജനറൽ സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കെപിസിസി ജനറൽ സെക്രട്ടറിയുടെ എഫ്ബി പോസ്റ്റിൽ ഉമ്മൻചാണ്ടി വഞ്ചകനെന്ന് ആക്ഷേപം.

ഇനി മുതൽ രമേശ് ചെന്നിത്തലക്കൊപ്പം എന്ന് പ്രഖ്യാപിച്ച് എ ഗ്രൂപ്പ് നേതാവായ കെ പി സി സി ജനറൽ സെക്രട്ടറിയുടെ എഫ് ബി പോസ്റ്റ് .കൊല്ലം ജില്ലയിൽഎ ഗ്രൂപ്പിൻ്റെ പ്രധാന നേതാവും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ എ ഷാനവാസ് ഖാൻ്റെ എഫ് ബി പോസ്റ്റാണ് വിവാദമായത്.

എന്നാൽ താൻ അറിയാതെയാണ് പോസ്റ്റ് എന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷാനവാസ് ഖാൻ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.ഉമ്മൻ ചാണ്ടി വഞ്ചകനെന്നും ഇനി മുതൽ പ്രവർത്തനം രമേശിനൊപ്പമെന്നും പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് കുറെ സമയത്തിനു ശേഷം ഡിലീറ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഷെഫീക് കിളികൊല്ലൂരിൻ്റ എഫ് ബി യിലൂടെ സംഭവം ഏറെ പ്രചരിച്ചു.

എഫ് ബി പോസ്റ്റ് തൻ്റെ അറിവോടെയല്ലെന്ന് ഷാനവാസ് ഖാൻ പറഞ്ഞു. പോസ്റ്റിടുന്നതിനായി ചുമതലപ്പെടുത്തിയവരുണ്ട്. അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News