ശിവശങ്കര്‍ കാര്‍ഡിയാക് ഐസിയുവില്‍; അറസ്റ്റിന് സാധ്യത

എം ശിവശങ്കറിനെ കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കരമനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വീട്ടിലെത്തിയിരുന്നു. കസ്റ്റംസിന്‍റെ വാഹനത്തിലാണ് എം ശിവശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചത്. ശിവശങ്കറിന്‍റെ ബി പി 200 ലെത്തി, ESG യിലും വ്യതിയാനം ഉണ്ട്.

അതേസമയം എം ശിവശങ്കറിന്‍റെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് സൂചന. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമ തടസം ഇല്ലെന്ന് കസ്റ്റംസ നിയമോപദേശം ലഭിച്ചു. ഇഡിയ്ക്ക് മാത്രം ആണ് ഹൈക്കോടതി വിധി ബാധകം

ദില്ലിയിൽ നിന്നുള്ള തീരുമാനത്തിനായി കസ്റ്റംസ് കാത്തിരിക്കുന്നതായി സൂചന. നിലവില്‍ കസ്റ്റംസ് സംഘം ആശുപത്രിയില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News