മഹാരാഷ്ട്രയിൽ രോഗവ്യാപനം വീണ്ടും കൂടുന്നു; ഏറെ ആശങ്ക മുംബൈയിൽ

മഹാരാഷ്ട്രയിൽ പോയ വാരം പ്രതിദിന കോവിഡ് കണക്കുകൾ പതിനായിരത്തിന് താഴെ റിപ്പോർട്ട് ചെയ്തിടത്താണ് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇത് തിരിച്ചു വരവിനായി തയ്യാറെടുക്കുന്ന മുംബൈ നഗരത്തിൽ ആശങ്ക ഉയർത്തിയിരിക്കയാണ്.

മെട്രോ ട്രെയിൻ സർവീസുകളോടൊപ്പം മഹാരാഷ്ട്ര സർക്കാർ സ്ത്രീകൾക്കും ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുവാനുള്ള അനുവാദം നൽകിയതോടെ ഇനി മുതൽ കൂടുതൽ പേർ പുറത്തിറങ്ങും. തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ സാമൂഹിക അകലം ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ രോഗവ്യാപനത്തിലെ വർദ്ധനവ് നഗരത്തിന് വലിയ വെല്ലുവിളിയാകും.

വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ കോവിഡ് -19 എണ്ണം 15,76,062 ആയി ഉയർന്നു. 11,447 പുതിയ കേസുകൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് 306 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ 41,502 ആയി. 13,885 പേരാണ് രോഗമുക്തി നേടിയത്. ഇത് വരെ അസുഖം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 13,44,368 ആയി ഉയർന്നു. സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,89,715 ആണ്.

മുംബൈയിൽ 1823 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 2,38,544 ആയി ഉയർന്നു. 37 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിലെ മരണ സംഖ്യ 9638 ആയി. പൂനെയിൽ 476 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗബാധിതർ 1,67,406. സാംസ്‌കാരിക നഗരത്തിൽ 44 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 3856 ആയി ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News